കാസര്‍കോട്: ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് ട്രെയിനിയായ യുവതിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു.
ഇതേ തുടര്‍ന്ന് വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച ഉച്ചയോടെയാണ് കൊല്ലം തെന്മല ഉരുക്കുളം സ്മൃതിഭവനിലെ എസ്.കെ. സ്മൃതി (20)യെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മംഗല്‍പ്പാടി ഗ്രാമപ്പഞ്ചായത്തിലെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് ട്രെയിനിയായി മൂന്ന് മാസക്കാലമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഞായറാഴ്ച രാത്രിയിലെ ജോലികഴിഞ്ഞ് തിങ്കളാഴ്ച രാവിലെയാണ് ഹോസ്റ്റലിലെത്തിയത്. കൂടെ ജോലിചെയ്ത സുഹൃത്തുക്കള്‍ തൊട്ടടുത്ത മുറിയില്‍ താമസിക്കുന്നുണ്ടായിരുന്നു.
ഹോസ്റ്റലിന്റെ ഒന്നാമത്തെ നിലയിലെ മുറിയില്‍ കട്ടിലിന്റെ മുകളിലത്തെ കമ്പിയില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു. ഞായറാഴ്ച ആശുപത്രിയിലെത്തിയ രോഗിക്ക് പാരസെറ്റാ മോള് ഗുളികയും കുത്തിവെപ്പും നല്കാന് ഡോക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും എന്നാല്‍ ഒന്നുമാത്രം നല്‍കിയതിനെ തുടര്‍ന്ന് ചെറിയ പ്രശ്നമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
തുടര്‍ന്ന് ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെ പ്രത്യേക അവലോകന യോഗം ചേര്‍ന്നെന്നും യോഗത്തില്‍ നഴ്സിനെ രൂക്ഷമായരീതിയില്‍ വിമര്‍ശിച്ചതായും പൊലീസ് പറയുന്നു.
ആത്മഹത്യയില്‍ സംശയമുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് പിതാവ് കോമളരാജന്‍ ആരോപിച്ചു. സംഭവത്തില്‍ കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.