റിയാദ്: തെക്കൻ പ്രവിശ്യയായ അസീറിൽ മഴവെള്ളപ്പാച്ചിലിൽ വാഹനം മുങ്ങി അപകടത്തിൽ സ്കൂൾ പ്രിൻസിപ്പലും ഭാര്യയും രണ്ട് പെൺകുട്ടികളും മരിച്ചു.
11 വയസുള്ള മകൻ മാത്രമാണ് അപകടത്തിൽ രക്ഷപ്പെട്ടത്. സിവിൽ ഡിഫൻസാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം അസീർ പ്രവിശ്യ അൽ ബാർക്ക് ഗവർണറേറ്റ് പരിധിയിലെ അങ്കം പട്ടണത്തിലാണ് ദാരുണ സംഭവം ഉണ്ടായത്. മഴയെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ നിരവധി വാഹനങ്ങൾക്കൊപ്പം ഈ കുടുംബം സഞ്ചരിച്ച വാഹനവും ഒലിച്ചുപോകുകയായിരുന്നു.
പ്രദേശത്തെ അൽ ബൈഹഖി സ്കൂൾ ഡയറക്‌ടറും പ്രിൻസിപ്പലുമായ മുഈദ് അൽ സഹ്റാനിയും കുടുംബവുമാണ് അപകടത്തിൽ മരിച്ചത്. വെള്ളം കവിഞ്ഞൊഴുകുന്ന റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം തെന്നി ശക്തമായ വെള്ളമൊഴുക്കിൽ 10 കിലോമീറ്റർ അകത്തേക്ക് ഒലിച്ചുപോവുകയുമായിരുന്നു.
ഉടൻ തന്നെ സിവിൽ ഡിഫൻസിന് കീഴിലുള്ള റെസ്ക്യൂ ടീം രക്ഷാപ്രവർത്തനത്തെത്തി. ആരോഗ്യത്തോടെ തന്നെ 11 വയസുള്ള മകനെ രക്ഷിക്കാനായി. ശേഷം മറ്റുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ഈ ഗവർണറേറ്റ് പരിധിയിലെ അങ്ക, അൽ ഖൗസ്, അൽ ബിർക്ക് എന്നീ ട്രിക്കുകളിൽ ഇപ്പോഴും മഴ ശക്തമായി തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.