ജയ്പൂർ:ജയ്പൂരിൽ തട്ടിക്കൊണ്ടുപോയ പ്രതിയും രണ്ട് വയസുകാരനും തമ്മിലുള്ള വൈകാരിക മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചു.കഴിഞ്ഞ ദിവസമാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയത്.
14 മാസം മുമ്പാണ് പൃഥ്വി എന്ന കുട്ടിയെ പ്രതിയായ തനൂജ് ഛഗാർ തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടു പോകുമ്പോൾ പൃഥിക്ക് 11 മാസമായിരുന്നു പ്രായം. പ്രതിയിൽ നിന്നും വേർപിരിയാൻ കുട്ടിക്ക് പ്രയാസമായിരുന്നു.സമ്മർദത്തിലൂടെ കുട്ടിയെ വേർപിരിക്കുമ്പോൾ കുട്ടി കരയുന്ന വിഡിയോ പ്രചരിക്കുന്നുണ്ട്. കുട്ടിയുടെ കരച്ചിൽ കേട്ട് പ്രതിയും കരയുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
പോലീസ് ഓഫീസർ പ്രതിയിൽ നിന്നും കുട്ടിയെ പിടിച്ച് മാതാവിൻ്റെ കൈകളിലേക്ക് കൊടുക്കുമ്പോഴും കുട്ടി കരയുകയായിരുന്നു. ജയ്പൂർ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള വിഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.തനൂജിനെ അമർത്തി കെട്ടിപിടിച്ച് ഉച്ചത്തിൽ കരയുന്ന കുട്ടിയെ വിഡിയോയിൽ കാണാം.
കേസിൽ 25,000 രൂപ ഇയാളുടെ തലക്ക് പൊലീസ് ചുമത്തിയിരുന്നു. പിടിക്കപ്പെടാതിരിക്കാൻ വൃന്ദാവനിൽ യമുന നദിക്കടുത്ത് സ്ഥിതി ചെയ്യുന്ന ഖദേർ പ്രദേശത്ത് ഒരു കുടിലിൽ സന്യാസിയായാണ് ഇയാൾ ജീവിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.