കോഴിക്കോട്: ലൈംഗികാതിക്രമ കേസിലുൾപ്പെട്ട എം. മുകേഷ് രണ്ട് ദിവസത്തിനുള്ളിൽ സ്ഥാനം രാജിവെച്ചില്ലെങ്കിൽ എകെജി സെൻററിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ കെ. അജിത.
വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാട് ഇടതുസർക്കാർ സ്വീകരിക്കരുതെന്നും ഇതുവരെയുള്ള നല്ല ചില പ്രവർത്തനങ്ങൾ മുഴുവനും ഇല്ലാതാക്കുന്നതാണ് മുകേഷിനെ സംരക്ഷിക്കുന്ന സർക്കാരിൻ്റെ നിലപാടെന്നും അജിത കുറ്റപ്പെടുത്തി.
ആരോപണം ഉയർന്നാൽ പൊതുപ്രവർത്തകർ സ്ഥാനങ്ങളിൽനിന്ന് പുറത്തുപോകുന്ന കീഴ്വഴക്കം നേരത്തെ ഉണ്ടായിരുന്നു. ഇപ്പോൾ കേസ് തെളിഞ്ഞാൽ പുറത്തു പോകാമെന്നതാണ് കീഴ് വഴക്കം. അത് മാറ്റണം. ആരോപണം നേരിടുന്നവർ പുറത്തുപോകുകയാണ് വേണ്ടത്.
മറ്റുപാർട്ടിക്കാർ സ്ഥാനത്തു തുടർന്നല്ലോ എന്ന ന്യായീകരണം ഇടതുസർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല. മുകേഷിൻറെ രാജി ആവശ്യപ്പെട്ടുകൊണ്ട് സ്ത്രീപക്ഷ പ്രവർത്തകരുടെ കൂട്ടായ്മ സിപിഎം, സിപിഐ സംസ്ഥാന, ദേശീയ നേതാക്കൾക്ക് കത്തയച്ചിട്ടുണ്ടെന്ന് അജിത അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.