"വയനാടിന് ഒരു കൈത്താങ്ങ് .." ഹൊസൂർ കൈരളി സമാജത്തിലെ എല്ലാവരും ചേർന്ന് ഒറ്റക്കെട്ടായി സമാഹരിച്ച പത്ത് ലക്ഷം രൂപ CMDRFലേക്ക് നൽകി.
പ്രിയപ്പെട്ട അംഗങ്ങളെ
ഇന്നലെ വൈകിട്ട് ജന:സെക്രട്ടറി അനിൽ.കെ.നായർ, ട്രെഷറർ അനിൽ ദത്ത്, വർക്കിങ്ങ് പ്രസിഡൻ്റ് അജീവൻ.കെ.വി, ചാരിറ്റബിൾ ഫണ്ട് കമ്മിറ്റി ചെയർമാൻ ശ്രീ: ഗോപിനാഥ്.എൻ, കമ്മിറ്റി അംഗങ്ങളായ, ശ്രീ: സുരേന്ദ്രൻ പിള്ള,ശ്രീ: പ്രേമരാജ് .എൻ.കെ, ശ്രീ: രവീന്ദ്രൻ.എം,ശ്രീ: സ്റ്റീഫൻ, ശ്രീ: ജോഷി.റ്റി.വർഗ്ഗീസ്, ശ്രീ: സജിത്ത്കുമാർ.പി.എൻ,ശ്രീ: കുമാരൻ, ശ്രീ: രെജി.എസ്സ്.നായർ എന്നിവർ തിരുപനന്തപുരം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തിരിച്ചു.
നമ്മുടെ പ്രസിഡൻ്റ് ശ്രീ: ജി. മണിയേട്ടന് ദൂരയാത്ര ബുദ്ധിമുട്ടുള്ളതിനാൽ അദ്ദേഹത്തിന് വരുവാൻ കഴിഞ്ഞില്ല. ഇതിൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും താങ്ങും തണലുമായി നിന്ന മണിയേട്ടന് ഒരായിരം നന്ദി...🙏🙏🙏
ഉച്ചകഴിഞ്ഞ് 3:30 ന് ബഹു: കേരള മുഖ്യമന്ത്രി ശ്രീ: പിണറായി വിജയൻ അവർകളെ നേരിട്ട് കണ്ട് നമ്മൾ എല്ലാവരും ചേർന്ന് ഒറ്റക്കെട്ടായി സമാഹരിച്ച പത്ത് ലക്ഷം രൂപ CMDRFലേക്ക് നൽകുകയും ചെയ്തു.നമ്മൾക്ക് തിരുവനന്തപുരത്ത് എത്തിയത് മുതൽ ഗവ: ഗസ്റ്റ് ഹൗസിൽ താമസ സൗകര്യങ്ങൾ ഏർപ്പെടുത്തി തരികയും, ബഹു: മുഖ്യമന്ത്രിയെ കാണാനുള്ള അവസരങ്ങൾ ഒരുക്കിത്തരുകയും ചെയ്ത മുഖ്യമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്തരും ജന:സെക്രട്ടറി അനിൽ.കെ.നായരുടെ ബന്ധുവായ ശ്രീ: വിജേഷ്.വി.നായർ സാറിനും, വർക്കിങ്ങ് പ്രസിഡൻ്റ് ശ്രീ: അജീവൻ.കെ.വിയുടെ ബന്ധുവായ ശ്രീ: രാജീവൻ പാലയാട് സാറിനും കൈരളി സമാജത്തിൻ്റെ ഒരായിരം നന്ദി......🙏🙏🙏.
വയനാടിന് ഒരു കൈത്താങ്ങിലേക്ക് ആത്മാർത്ഥമായും ഒറ്റക്കെട്ടായിയും നിന്ന് സഹകരിച്ച....🙏🙏🙏 സഹായിച്ച .... എല്ലാ നല്ല മനസ്സിനുടമകളായ നമ്മുടെ അംഗങ്ങൾക്കും, മറ്റ് സുഹ്യത്തുക്കൾക്കും, ഈ സംരംഭത്തിൻ്റെ ആദ്യാവസാനം വരെ ആന്മാർത്ഥമായി പ്രവർത്തിച്ച വനിതാ വിങ്ങ് അംഗങ്ങളായ ശ്രീമതി: ആതിര സുനിൽ, ശ്രീമതി: സുനി ജ സജീവ്,ശ്രീമതി: രമ്യാ അനിൽ, ശ്രീമതി: ശ്രീകല സുജിത്ത്, ശ്രീമതി:ഷോബി രാജൻ, ശ്രീമതി: സുന്ദരാമ്മാൾ, ശ്രീമതി: പ്രസന്ന സജിത്ത്, ശ്രീമതി :അഖില സതീഷ്, ശ്രീമതി: റോഷ്മി ടോമി എന്നിവർക്ക് സമാജത്തിൻ്റെ പ്രത്യേക നന്ദി അറിയിച്ചു കൊള്ളുന്നു. നമ്മുടെ ഒറ്റക്കെട്ടായുള്ള ഈ പ്രവർത്തനങ്ങൾ എന്നും കാണും എന്ന പ്രതീക്ഷയോടെ.... ഏവർക്കും ഒരിക്കൽ കൂടി ഒരായിരം നന്ദി.....🙏🙏🙏🙏..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.