തിരുവല്ല: പുളിക്കീഴ് എസ്.എച്ച്.ഒക്ക് ഉച്ചഭക്ഷണത്തിനായി വാങ്ങിയ ചിക്കൻ ബിരിയാണിയില്‍ നിന്ന്ചത്ത പഴുതാരയെ കണ്ടെത്തിയ സംഭവത്തില്‍ ഹോട്ടല്‍ അധികൃതർക്കെതിരെ നടപടി.
തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ കടപ്ര ജങ്ഷന് സമീപമുള്ള കന്നിമറ ഹോട്ടലാണ് വെള്ളിയാഴ്ച ഉച്ചയോടെ ഭക്ഷ്യ-സുരക്ഷ ഉദ്യോഗസ്ഥർ അടച്ച് പൂട്ടിയത്.പുളിക്കീഴ് എസ്.എച്ച്.ഒ അജിത് കുമാറിന് കഴിക്കാനായി വെള്ളിയാഴ്ച ഉച്ചക്ക് വാങ്ങിയ ചിക്കൻ ബിരിയാണിയിലാണ് ചത്ത പഴുതാരയെ കണ്ടെത്തിയത്. അപ്പോഴേക്കും ബിരിയാണിയുടെ കുറച്ചു ഭാഗം എസ്.എച്ച്.ഒ കഴിച്ചിരുന്നു.
പഴുതാരയെ കണ്ടെത്തിയതോടെ ഉടൻ ഭക്ഷ്യസുരക്ഷ വിഭാഗത്തെ വിവരം അറിയിച്ചു. അവർ ഉടൻസ്ഥലത്തെത്തി പരിശോധിച്ച് ബിരിയാണിയിലുള്ളത് പഴുതാരയണെന്ന് സ്ഥിരീകരിച്ചു. അതിനു ശേഷം ഭക്ഷ്യ സുരക്ഷ വകുപ്പും
കടപ്ര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയില്‍ ഹോട്ടലിന്റെ അടുക്കള വൃത്തിഹീനമായ നിലയിലാണ് പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തി.
മാത്രമല്ല ഹോട്ടലിന്റെ ലൈസൻസ് കാലാവധി മാർച്ചില്‍ അവസാനിച്ചതാണ്. തുടർന്ന് ഹോട്ടല്‍ അടച്ചുപൂട്ടാൻ ഭക്ഷ്യ സുരക്ഷാ വിഭാഗം നിർദേശം നല്‍കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.