ഡല്‍ഹി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന് സ്കറിയക്ക് സ്ഥിരജാമ്യം അനുവദിച്ചു സുപ്രീംകോടതി. കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന് നല്കിയ പരാതിയില്‍ എസ് സി/ എസ് ടി നിയമപ്രകാരം എടുത്ത കേസിലാണ് സുപ്രീകോടതി സ്ഥിരജാമ്യം അനുവദിച്ചത്.
പിണറായി സര്‍ക്കാറിന്റെ പകപോക്കലിന്റെ ഭാഗമായി എളമക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരു വര്‍ഷത്തിലധികം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് ഷാജന് സ്കറിയക്ക് സ്ഥിരജാമ്യം അനുവദിക്കുന്നത്.സുപ്രീംകോടതി ജസ്റ്റിസുമാരായ ജെ ബി പാര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ച് ഉത്തരവിറക്കിയത്. ഈ കേസില്‍ നേരത്തെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഷാജന് സ്കറിയയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിരുന്നു.
പകപോക്കലിന്റെ ഭാഗമായി പി വി ശ്രീനിജന് നല്കിയ പരാതിയില്‍ കേരളാ പോലീസ് എസ് സി/ എസ് ടി നിയമപ്രകാരം ചുമത്തിയ കേസില്‍ സുപ്രീംകോടതി സുപ്രധാനമായ ചോദ്യങ്ങളും ഉയര്‍ത്തിയിട്ടുണ്ട്.
എസ്സി/എസ്ടി കേസുകള്‍ ചുമത്തുന്നതുമായി ബന്ധപ്പെട്ട് വളരെ നിയമപ്രാധാന്യമുള്ള കേസായാണ് ഈ കേസ് സുപ്രിംകോടതി പരിഗണിച്ചത്. അതുകൊണ്ട് തന്നെ സമാന കേസുകളില്‍ ഭാവിയില്‍ കൂടുതല്‍ നിയമവ്യവഹാരങ്ങള്‍ക്ക് വഴിവെച്ചേക്കാന് സാധ്യതയുള്ള ഉത്തരവാണ് കേസില്‍ ഉണ്ടായത്.
എസ്സി/എസ്ടി നിയമ പ്രകാരം കേസെടുത്താല്‍ സെക്ഷന്‍ 18 അനുസരിച്ച് സ്പെഷ്യല്‍ കോടതിക്ക് ജാമ്യം അനുവദിക്കാന്‍ അവകാശമില്ലേ എന്നും കോടതി ആരാഞ്ഞു.
എസ്സി/എസ്ടി നിയമപ്രകാരം പ്രഥമദൃഷ്യാ കേസുണ്ടെന്ന് നേരത്തെ ജില്ലാ ജഡ്ജി വ്യക്തമാക്കിയിരുന്നു. ഇങ്ങനെ പ്രഥമദൃഷ്ട്യാ കേസുണ്ട് എന്ന് പറയുന്നതിന് ഒരു ജഡ്ജി എന്ത് മാനദണ്ഡത്തെയാണ് അടിസ്ഥാനമാക്കേണ്ടത് എന്ന് കോടതി ചോദിച്ചു.
എസ്സി/എസ്ടി നിയമപ്രകാരമുള്ള കേസില്‍ സെക്ഷന്‍ മൂന്ന്(1)(r), സെക്ഷന്‍ 3(1)(u) അനുസരിച്ചുള്ള കുറ്റകൃത്യങ്ങള്‍ ഏതാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.
കൂടാതെ ഒരാള്‍ എസ് സി/ എസ് ടിക്കാരനാണ് എന്നതുകൊണ്ട് മാത്രം സെക്ഷന്‍ 3(1)(u) ബാധകമാണോ എന്നും കോടതി ആരാഞ്ഞു. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് സുപ്രീംകോടതിയുടെ വിധിയില്‍ ഉണ്ടാകുക.
വിധിയുടെ പൂര്‍ണരൂപം പുറത്തുവന്നിട്ടില്ല. പുറത്തുവരുന്നതോടെ രാജ്യവ്യാപകമായി എസ് സി/ എസ് ടി കേസുകളില്‍ കോടതികളില്‍ ഈ ഉത്തരവ് ബാധകമായേക്കും.
കേരളാ ഹൈക്കോടതി ജാമ്യം തള്ളിയതോടെയാണ് സുപ്രീംകോടതിയില്‍ ഷാജന് സ്കറിയ അപ്പീല്‍ നല്‍കിയത്. കേസില്‍ ഷാജന് സ്കറിയക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് സിദ്ധാര്‍ഥ് ലൂത്രയാണ് ഹാജറായത്.
കേസ് തുടക്കത്തില്‍ പരിഗണിക്കുമ്ബോള്‍ തന്നെ, എസ് സി/ എസ് ടി വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ വകുപ്പില്‍ ഉള്‍പ്പെടുത്താനാകില്ലെന്നും അന്ന് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രഡൂഢ് വ്യക്തമാക്കിയിരുന്നു.
ഷാജന് സ്കറിയയുടെ പരാമര്‍ശങ്ങളില്‍ പട്ടിക വിഭാഗത്തെ അപമാനിക്കുന്നതായി എന്തെങ്കിലുമുള്ളതായി തോന്നിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഷാജന് സ്കറിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണെന്നും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി.
2023 ജൂണ്‍ 30നാണ് ഷാജന് സ്കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ കേസിന്റെ തുടര്‍ച്ചയായി മറുനാടന്‍ മലയാളിക്കെതിരെ തുടര്‍ച്ചയായി പോലീസ് വേട്ടയാണ് നടന്നത്.
മറുനാടന്‍ ഓഫീസുകളിലും ജീവനക്കാരുടെ വസതികളിലും പോലീസ് റെയ്ഡ് നടത്തുകയും കമ്ബ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നിരവധി കള്ളക്കേസുകളും രാഷ്ട്രീയ താല്‍പ്പര്യത്താല്‍ ചുമത്തി.
മറുനാടനെ കള്ളക്കേസുകള്‍ കൊണ്ട് വേട്ടയാടിയവര്‍ക്കുള്ള പ്രഹരം കൂടിയാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. ഈ നിയമ പോരാട്ടത്തില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ക്ക് വേണ്ടി അഡ്വ. വി വിജയഭാനു, അഡ്വ. തോമസ് ആനകല്ലിങ്കല്‍ എന്നിവരാണ് ഹൈക്കോടതിയില്‍ ഹാജറായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.