ഹൈദരാബാദ്: തിരുപ്പതിയിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രം സ്വർണ സമർപ്പണത്തിന്റെ പേരില്‍ പ്രസിദ്ധമാണ്. ദിനംപ്രതി ധാരാളം ഭക്തരാണ് ദൈവപ്രീതിക്കായി സ്വർണവും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും ക്ഷേത്രത്തിന് സമർപ്പിക്കുന്നത്.
സമ്പന്ന കുടുംബത്തിന്റെ സ്വർണ സമർപ്പണങ്ങള്‍ ഏറെ കണ്ട ക്ഷേത്ര നടയില്‍ നിന്ന് വളരെ കൗതുകരമായി ഒരു കാഴ്ച പുറത്തു വന്നിരിക്കുകയാണ്പൂണെയില് നിന്നും എത്തിയ കുടുംബം 25 കിലോഗ്രാം ഭാരമുള്ള സ്വർണാഭരണങ്ങള്‍ കഴുത്തിലണിഞ്ഞാണ് എത്തിയത്. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുട്ടിയും ഉള്‍പ്പെടുന്ന കുടുംബത്തിലെ നാല് പേരുടെയും കഴുത്തില്‍ വലിയ സ്വർണമാലകളും വളയങ്ങളും കാണാം.
എന്നാല്‍, ഈ കുടുംബാംഗങ്ങളുടെ പേര് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. തിരുമലയിലെ വെങ്കിടേശ്വര ക്ഷേത്രത്തിന് പുറത്ത് ഭാരമേറിയ ആഭരണങ്ങളും ബ്രാൻഡഡ് സണ്‍ഗ്ലാസുകളും ധരിച്ച് നടക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.