കൊച്ചി: മലയാളികള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന വിഷയമാണ് ഹേമ കമ്മീഷൻ റിപ്പോർട്ട്. താരങ്ങളുടെ എല്ലാം പൊയ്മുഖം അഴിഞ്ഞുവീഴുന്ന ഒരു കാഴ്ചയാണ് ഇപ്പോള്‍ കാണാൻ സാധിക്കുന്നത്.
അടുത്തകാലത്ത് നടൻ തിലകന്റെ മകള്‍ കുറച്ചു വെളിപ്പെടുത്തലുകള്‍ നടത്തിയത് ശ്രദ്ധ നേടിയിരുന്നു. മകളെപ്പോലെ കരുതിയിരുന്ന ഒരു താരം അച്ഛന്റെ മരണശേഷം മോശമായി ഇടപെട്ടു എന്നാണ് താരം പറയുന്നത്. മോളെ എന്ന് വിളിച്ചിരുന്ന താരമാണ് മോശമായി ഇടപെട്ടിരുന്നത് എന്നും പറയുന്നു.ആവശ്യമെങ്കില്‍ ഈ വ്യക്തിയുടെ പേര് താൻ വെളിപ്പെടുത്തും എന്നുകൂടി തിലകന്റെ മകള്‍ പറയുന്നുണ്ട്. എന്നാല്‍ അച്ഛന്റെ ബുദ്ധിമുട്ട് സമയത്ത് സഹായിച്ച ഒരു വ്യക്തിയുടെ പേര് പറയാതിരിക്കാൻ പറ്റില്ല എന്ന് പറഞ്ഞു മറ്റൊരു നടന്റെ പേര് കൂടി മകള്‍ വെളിപ്പെടുത്തുന്നുണ്ട്. അത് സുരേഷ് ഗോപിയുടെതാണ്.
അച്ഛൻ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്ന സമയത്ത് ചിന്താമണി കൊലക്കേസ് അടക്കമുള്ള സിനിമകളില്‍ അച്ഛന് അവസരം മേടിച്ച് നല്‍കിയത് സുരേഷ് ഗോപിയാണ് എന്നാണ് മകള്‍ പറയുന്നത്.. അവസാനം നിങ്ങള്‍ എനിക്ക് അവസരം വാങ്ങി തരേണ്ട അത് നിങ്ങള്‍ക്ക് പ്രശ്നമാകുമെന്ന് അച്ഛൻ അദ്ദേഹത്തോട് അങ്ങോട്ട് പറയേണ്ടി വന്നു.
അതുവരെ പല സിനിമകളിലും അച്ഛനെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടത് അദ്ദേഹമായിരുന്നു. ഈ വാക്കുകള്‍ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് നിരവധി ആളുകളാണ് ഇപ്പോള്‍ സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ട് രംഗത്ത് വരുന്നത്.
സിനിമയിലെ അദ്ദേഹത്തിന്റെ അവസരങ്ങള്‍ കുറയാനുള്ള കാരണം എന്താണെന്ന് ഇപ്പോഴാണ് മനസ്സിലാക്കാൻ സാധിച്ചിരുന്നത് എന്നും പല കാര്യങ്ങളും കണ്ടില്ല കേട്ടില്ല എന്ന് അടിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ അദ്ദേഹത്തിന് മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം സൂപ്പർസ്റ്റാർ പരിവേഷം തന്നെ ലഭിച്ചേനെയും ആണ് പലരും പറയുന്നത്..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.