കന്യാകുമാരി: കനത്ത മഴയ്‌ക്ക് പിന്നാലെ കന്യാകുമാരി കടലില്‍ അദ്‌ഭുത പ്രതിഭാസം. കടലില്‍ ജല നിരപ്പ് നന്നേ താഴ്ന്ന നിലയിലാണ്. കടല്‍വെള്ളം താഴ്ന്നതിനെ തുടർന്ന് രാവിലെ എട്ടിന് തുടങ്ങേണ്ടിയിരുന്ന ബോട്ട് ഗതാഗതം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
കടലിന്റെ സ്വഭാവമനുസരിച്ച് ഉച്ചയ്‌ക്ക് 12.00 മണിക്ക് ശേഷം ടൂറിസ്റ്റ് ബോട്ട് സർവീസ് ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് പും പുഹാർ ഷിപ്പിംഗ് കോർപ്പറേഷൻ മാനേജ്‌മെൻ്റ് അറിയിച്ചു.വിനോദസഞ്ചാരികളെ പതിവുപോലെ കടലില്‍ ഇറങ്ങാൻ അനുവദിക്കില്ല. തുടർച്ചയായ ആറാം ദിവസമാണ് ബോട്ട് ഗതാഗതം വൈകി ആരംഭിക്കുന്നത്.
അന്താരാഷ്‌ട്ര വിനോദസഞ്ചാരകേന്ദ്രമായ കന്യാകുമാരിയില്‍ നിലയില്‍ ദിനംപ്രതി ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്.
കടലിനു നടുവില്‍ സ്ഥിതി ചെയ്യുന്ന വിവേകാനന്ദ സ്മൃതിമണ്ഡപത്തില്‍ വിനോദസഞ്ചാരികള്‍ ബോട്ടില്‍ സന്ദർശനം നടത്തി മടങ്ങുകയാണ് പതിവ്. ഇതിനായി പും പുഹാർ ഷിപ്പിംഗ് കോർപ്പറേഷൻ ദിവസവും രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെ നിർത്താതെ ബോട്ടുകള്‍ ഓടിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.