കൊച്ചി: നടൻ നിർമൽ വി ബെന്നി അന്തരിച്ചു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേൻ’ സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നിർമാതാവ് സഞ്ജയ് പടിയൂർ ആണ് നിർമലിന്റെ വിയോഗ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
പ്രിയ സുഹൃത്തിന് ഹൃദയ വേദനയോടെ വിട. ആമേനിലെ കൊച്ചച്ചൻ, എന്റെ ‘ദൂരം’ സിനിമയിലെ കേന്ദ്ര കഥാപാത്രം നിർമൽ ആയിരുന്നു. ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെയാണ് മരണം.പ്രിയ സുഹൃത്തിന്റെ ആത്മാവിന് നിത്യ ശാന്തിലഭിക്കട്ടെയെന്ന് സർവേശ്വരനോട് പ്രാർഥിക്കുന്നു.’- എന്നാണ് സഞ്ജയ് പടിയൂർ കുറിച്ചത്.ആമേനിലെ പള്ളീലച്ചന്റെ റോളിലാണ് നിർമൽ എത്തിയത്. ഈ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. കോമഡി താരമായാണ് നിർമൽ കരിയർ ആരംഭിക്കുന്നത്. 2012 -ൽ നവാഗതർക്ക് സ്വാഗതം ആയിരുന്നു ആദ്യ ചിത്രം. ആമേൻ ഉൾപ്പടെ അഞ്ച് സിനിമകളിൽ വേഷമിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.