തൃശൂർ: ചാവക്കാട് ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനമുണ്ടായത് ഭൂചലനമായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ.
തിരുവത്ര പുതിയറയിലാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.15ന് ഭൂമിക്കടിയില്‍ നിന്നു വലിയ പ്രകമ്പനവും ശബ്ദവും ഉണ്ടായത്. ഇത് നാഷണൽ സെന്റർ ഫോർ സീസ്മോളജി ഭൂചലനമായി സ്ഥിരീകരിച്ചിട്ടില്ലെന്നു കലക്ടര്‍ വ്യക്തമാക്കി.നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രദേശം തഹസിൽദാരും വില്ലേജ് ഓഫീസറും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നതായും അദ്ദേഹം അറിയിച്ചു.
ശനിയാഴ്ച പ്രദേശത്ത് ജിയോളജിസ്റ്റ്, ഭൂജല വകുപ്പിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന ഉദ്യോഗസ്ഥ സംഘത്തിനോട് കൂടുതൽ പരിശോധന നടത്താൻ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ നിർദേശം നൽകി.
അതേസമയം വയനാട്ടിലും കോഴിക്കോടും പാലക്കാടും മലപ്പുറത്തും ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനമുണ്ടായതായി റിപ്പോർട്ടുകൾ വന്നിരുന്നു. വയനാട്ടിലുണ്ടായത് ഭൂചലനമല്ലെന്നും, ഭൂകമ്പമാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും നാഷണല്‍ സീസ്‌മോളജി സെന്റര്‍ അറിയിച്ചു.
പ്രകമ്പനം ഉരുള്‍പൊട്ടലിന്റെ അനന്തരഫലമാകാം. ഭൂമിക്ക് അടിയിലെ പാളികളുടെ നീക്കമാകാം ശബ്ദത്തിന് കാരണമെന്നും നാഷണല്‍ സീസ്‌മോളജി സെന്റര്‍ ഡയറക്ടര്‍ ഒ പി മിശ്ര പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.