തിരുവനന്തപുരം: കർക്കടകത്തിലെ നിറപുത്തരിക്ക് ഒരുങ്ങി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം. തിങ്കളാഴ്ച രാവിലെ 5.45നും 6.30നും ഇടയിലാണ് നിറപുത്തരി ചടങ്ങുകള്‍ നടക്കുക.
പുത്തരിക്കണ്ടം മൈതാനത്ത് നഗരസഭയുടെ നേതൃത്വത്തില്‍ കൃഷി ചെയ്ത നെല്‍കതിരുകള്‍ ഇതിനായി എത്തിച്ചിട്ടുണ്ട്.പദ്മതീർത്ഥത്തിന്റെ തെക്കേ കല്മണ്ഡപത്തില് നിന്ന് തലയിലേറ്റി എഴുന്നള്ളിക്കുന്ന കതിർക്കറ്റകള്‍ ശീവേലിപ്പുരയിലൂടെ പ്രദക്ഷിണം വച്ച് അഭിശ്രവണ മണ്ഡപത്തില്‍ സിംഹാസനത്തില്‍ സമർപ്പിക്കും. പിന്നീട് പെരിയനമ്ബിയുടെ പൂജയ്ക്ക് ശേഷം ശ്രീകോവിലുകളില്‍ കതിർ നിറയ്ക്കും. തുടർന്ന് അവില് നിവേദ്യവും നടക്കും.
പൂജകള്‍ക്കും നേദ്യത്തിനും ശേഷം അവിലും കതിരും ഭക്തർക്ക് കൗണ്ടറുകളില്‍ നിന്നും വാങ്ങാം. കഴിഞ്ഞ ദിവസം തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലാണ് നെല്‍കതിരുകള്‍ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയില്‍ എത്തിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.