ദുരൂഹം: സുഹൃത്തിനെ കാണാൻ കോവളത്തെത്തിയ ജർമൻ പൗരൻ വീടിനുള്ളിൽ മരിച്ച നിലയിൽ,

തിരുവനന്തപുരം: വാടകവീട്ടിലെ ഹാളിൽ ജർമൻ പൗരനെ മരിച്ച നിലയിൽ കണ്ടെത്തി. ആഴാകുളം തൊഴിച്ചലിനടുത്താണ് സംഭവം. ഗോ​ർ​ജ് കാ​ളി​നെ​യാ​ണ് (48) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

തൊ​ഴി​ച്ച​ൽ കു​ന്ന​ത്തു​വി​ളാ​കം ല​ക്ഷ്മി​ഹൗ​സി​ൽ താ​മ​സി​ക്കു​ന്ന ജ​ർ​മ​ൻ ദ​മ്പ​തി​ക​ളെ കാ​ണാ​ൻ എ​ത്തി​യ​താ​ണ് ഇ​യാ​ൾ. എ​ന്നാ​ൽ ഇ​വ​ർ വി​സ പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​ല​ങ്ക​യി​ലാ​ണ്.

ഇ​വ​രെ കാ​ണു​ന്ന​തി​ന് ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ​ഗോർജ് കാൾ ഇ​വി​ടെ എ​ത്തി​യ​ത്. വെള്ളി​യാ​ഴ്ച വൈ​കുന്നേരമായിട്ടും ഇ​ദ്ദേഹത്തെ പു​റ​ത്തു കാണാതിരുന്നതോടെ നടത്തിയ പ​രി​ശോ​ധ​ന​യി​ലാണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​

നടപടികൾക്കുശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയെന്ന് എസ്.എച്ച്. ഒ. വി. ജയപ്രകാശ് അറിയിച്ചു. ശ്രീലങ്കയിൽ പോയിരിക്കുന്ന സുഹ്യത്തുക്കൾ എത്തിയതിനു ശേഷമാകും പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !