കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവരുടെ താത്കാലിക പുനരധിവാസത്തിന് വീട് നല്കാന് സന്നദ്ധരായവര്‍ വിവരം അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡിആര്‍ മേഘശ്രീ.
പുനരധിവാസത്തിന് സ്ഥിരം സംവിധാനം ഒരുങ്ങുന്നത് വരെയാണ് വീടുകള്‍ വാടകയ്ക്ക് നല്‍കേണ്ടത്. മുട്ടില്‍, മേപ്പാടി, വൈത്തിരി, അമ്പലവയല്‍, മൂപ്പൈനാട്, പൊഴുതന, വേങ്ങപ്പള്ളി, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പരിധിയിലും കല്‍പ്പറ്റ നഗരസഭാ പരിധിയിലുമാണ് നിലവില്‍ വീടുകള്‍ അന്വേഷിക്കുന്നത്.പ്രതിമാസം 6000 രൂപ സര്‍ക്കാര്‍ വാടക അനുവദിക്കും. വീടുകള്‍, വീടുകളുടെ മുകള്‍ നിലകള്‍, ഒറ്റമുറികള്‍, ഹൗസിങ് കോളനികള്‍, മതസ്ഥാപന പരിധിയിലുള്ള കെട്ടിടങ്ങള്‍ തുടങ്ങിയവയാണ് താത്ക്കാലിക താമസത്തിന് ആവശ്യമായത്. ദുരന്ത ബാധിതരെ വീടുകളില്‍ അതിഥികളായും സ്വീകരിക്കാം.
ക്യാംമ്പുകളില്‍ കഴിയുന്നവരുടെ താത്ക്കാലിക പുനരധിവാസം ഈ മാസം (ആഗസ്റ്റ്) തന്നെ ഉറപ്പാക്കാന്‍ എല്ലാവരുടെയും സഹകരമുണ്ടാവണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9526804151, 8078409770 നമ്പറുകളില്‍ ബന്ധപ്പെടാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.