അയോധ്യയിൽ അതീവ സുരക്ഷാ മേഖലയില്‍ മോഷണം: ക്ഷേത്രനഗരിയില്‍ 50 ലക്ഷത്തിന്‍റെ കവര്‍ച്ച നടന്നുവെന്ന് അന്വേഷണ റിപ്പോർട്ട്,

അയോധ്യ: അയോധ്യയിലെ അതീവസുരക്ഷാ മേഖലയില്‍ ശ്രീരാമക്ഷേത്രത്തിലേക്കുള്ള വഴിയില്‍ സ്ഥാപിച്ചിരുന്ന, 3800 ബാംബുലൈറ്റുകളും 36 പ്രൊജക്ടർ ലൈറ്റുകളും മോഷണം പോയി.

50 ലക്ഷം രൂപയുടെ മോഷണം നടന്നുവെന്നാണു പ്രാഥമിക കണക്ക്. ഓഗസ്റ്റ് ഒൻപതിന് രാമജന്മഭൂമി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. 

അയോധ്യ ഡെവലപ്മെന്‍റ് അഥോറിറ്റി കരാർ നല്കിയ യാഷ് എന്‍റർപ്രൈസസ്, കൃഷ്ണ ഓട്ടോമൊബൈല്‍ എന്നീ സ്ഥാപനങ്ങളാണു ക്ഷേത്രനഗരിയില്‍ വർണാഭമായ വഴിവിളക്കുകള്‍ സ്ഥാപിച്ചത്. രാംപഥില്‍ മുളകൊണ്ടു നിർമിച്ച 6400 വഴിവിളക്കുകളും ഭക്തിപഥില്‍ 96 പ്രൊജക്ടർ വിളക്കുകളുമാണുണ്ടായിരുന്നത്. 

മാർച്ച്‌ 19 വരെ ഈ വിളക്കുകള്‍ പൂർണമായും പ്രകാശിച്ചിരുന്നു. ഇവർ നല്കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണു കവർച്ച കണ്ടെത്തിയത്. മേയ് ഒൻപതിനു നടത്തിയ പരിശോധനയില്‍ ഇവയില്‍ മിക്കവയും മോഷണം പോയതായി കണ്ടെത്തുകയായിരുന്നു. 

അതേസമയം, അയോധ്യ ഇരുട്ടില്‍ത്തപ്പുകയാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !