ചിക്കൻ ബര്‍ഗറില്‍ ജീവനുള്ള പുഴു; ദേഹാസ്വാസ്ഥ്യവും ഛർദിയും യുവതികള്‍ ആശുപത്രിയിൽ, പരാതി,

കോഴിക്കോട്: വെള്ളിമാടുകുന്ന് മൂഴിക്കലിലെ എം.ആർ ഹൈപ്പർമാർക്കറ്റില്‍നിന്നും വാങ്ങിയ ചിക്കൻ ബർഗറില്‍ ജീവനുള്ള പുഴുവിനെ കിട്ടിയതായി പരാതി.

ബർഗർ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യവും ഛർദിയും അനുഭവപ്പെട്ട യുവതികള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

 ഓണ്‍ലൈനില്‍ ഓർഡർ ചെയ്താണ് രണ്ട് ബർഗർ വാങ്ങിയത്. ഒരെണ്ണം പൂർണമായി കഴിച്ച ശേഷം പരിശോധിച്ചപ്പോള്‍ രണ്ടാമത്തെ ബർഗറില്‍ പുഴുവിനെ കണ്ടെത്തുകയായിരുന്നു.

തുടർന്ന്, ഹൈപ്പർമാർക്കറ്റിലെ ഡെലിവറി ബോയിയെ വിളിച്ച്‌ ബർഗർ തിരിച്ചേല്‍പ്പിച്ചു. വിഷയം ഹൈപ്പർമാർക്കറ്റ് മാനേജറെ വിളിച്ച്‌ അറിയിക്കുകയും ചെയ്തു.

പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.  ചേവായൂർ പൊലീസില്‍ പരാതി നല്‍കി. കോഴിക്കോട് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനും പരാതി നല്‍കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !