ദുരന്തത്തിന്റെ വ്യാപ്തി എളുപ്പത്തില്‍ മനസിലാക്കാന്‍ മിനിയേച്ചര്‍: വയനാട് ഉരുള്‍പൊട്ടല്‍, രേഖാശില്‍പവുമായി ഡാവിഞ്ചി സുരേഷ്; തുക ദുരിതാശ്വാസനിധിയിലേക്ക്,

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ വ്യാപ്തി എളുപ്പത്തില്‍ മനസിലാക്കാന്‍ മിനിയേച്ചര്‍ തയ്യാറാക്കിയിരിക്കുകയാണ് ചിത്രകാരന്‍ ഡാവിഞ്ചി സുരേഷ്. പതിനാറടി നീളത്തില്‍ നാലടി വീതിയില്‍ നിര്‍മ്മിച്ച 'ഉരുള്‍പൊട്ടല്‍ രേഖാ ശില്‍പം'

സാധാരണക്കാരന് പോലും ഒറ്റനോട്ടത്തില്‍ കണ്ടു മനസിലാക്കാന്‍ കഴിയുന്ന രീതിയിലാണ് ഉണ്ടാക്കിയിരിക്കുന്നത്.

വെള്ളരിപ്പാറയില്‍ നിന്ന് തുടങ്ങി പുഞ്ചിരിമട്ടവും മുണ്ടകൈ പ്രദേശവും കടന്നു വെള്ളാര്‍മല സ്‌കൂളും പിന്നിട്ട് ചൂരല്‍മല വരെ 7കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന പ്രദേശത്തിന്റെ പ്രധാന ഭാഗം മാത്രമാണ് മിനിയേച്ചറില്‍ ഉള്ളത്.

അഞ്ചു ദിവസം കൊണ്ടാണ് മിനിയേച്ചര്‍ പൂര്‍ത്തീകരിച്ചത്. സ്‌ക്വയര്‍ പൈപ്പ് , പ്ലൈവുഡ്, ഫോറെക്സ് ഷീറ്റ്, പോളിഫോം, യുഫോം ഫൈബര്‍, അലങ്കാരചെടികള്‍ ചെറിയ കല്ലുകള്‍, കളിക്കോപ്പുകള്‍ എന്നിവ ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്.

ദുരിതാശ്വാസനിധിയിലേക്ക് വേണ്ടിയുള്ള ധനസമാഹരണമാണ് ലക്ഷ്യം. സുമനുസ്സുകള്‍ ഇത് ഏറ്റെടുക്കുമെന്നാണ് സുരേഷിന്റെ പ്രതീക്ഷ. ക്യാമറമാനായ സിമ്പാദും മിനിയേച്ചര്‍ നിര്‍മാണത്തിന് സുരേഷിനൊപ്പമുണ്ടായിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !