ചിങ്ങവനം : വിവിധ ബാങ്കുകളുടെ എടിഎം കാർഡുകൾ ഉപയോഗിച്ച് ലക്ഷണങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
യുപി സ്വദേശിയായ റഹീം (22) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് 2023 ഇൽ കോട്ടയം കോപ്പറേറ്റീവ് അർബൻ ബാങ്കിന്റെ ജില്ലയിലെ വിവിധ ബ്രാഞ്ച് കളില്‍ നിന്നായി ഒരുകോടിയില്‍പരം രൂപാ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു.ഇതില്‍ മണിപ്പുഴ, ചിങ്ങവനം ബ്രാഞ്ചിലെ എടിഎമ്മുകളിൽ നിന്നായി പലതവണകളായി 59 ലക്ഷത്തിൽപരം രൂപാ തട്ടിയെടുത്ത കേസില്‍ ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഈ കേസിൽ ഇവർക്ക് വിവിധ ബാങ്കുകളിൽ അക്കൗണ്ടുകൾ നിർമ്മിച്ച് നൽകിയത് ഇയാളാണെന്ന് കണ്ടെത്തുകയും,
തുടർന്ന് ഇയാളെ അന്വേഷണസംഘം പൂനെയിൽ നിന്നും പിടികൂടുകയുമായിരുന്നു. ഇവര്‍ ബാങ്കിന്റെ എ.ടി.എമ്മു കളിൽ കയറി പണം എടുത്തതിന് ശേഷം ഉപയോഗിച്ച കാര്‍ഡിന്റെ ബാങ്കിനെ വിളിച്ച് പണം ലഭിച്ചില്ല എന്ന് അറിയിക്കുകയും, തുടർന്ന് ബാങ്ക് വീണ്ടും ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം നല്‍കുകയുമായിരുന്നു.
ഇത്തരത്തില്‍ ഇവര്‍ കോട്ടയം നഗരത്തിലെ കോപ്പറേറ്റീവ് അർബൻ ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് 68 ലക്ഷത്തോളം രൂപയും തട്ടിയെടുത്തിരുന്നു, ഈ കേസിൽ ഉത്തർപ്രദേശ് സ്വദേശിയായ സന്ദീപ് കുമാർ തിവാരിയെ കഴിഞ്ഞദിവസം അന്വേഷണസംഘം പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഈ കേസിലെ മുഖ്യപങ്കാളിയായ ഇയാൾ കൂടി പോലീസിന്റെ പിടിയിലാവുന്നത്.
ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാർ, എസ്.ഐ മാരായ അജ്മൽ ഹുസൈൻ, സജി, സി.പി.ഓ മാരായ പ്രിൻസ്, നിവിൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഈ കേസിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.