ആലപ്പുഴ: വള്ളിക്കുന്നം ഇഷ്ടിക ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് അറസ്റ്റില്‍.
പശ്ചിമ ബംഗാള്‍ ദക്ഷിണ ദിനജ്പൂർ ജില്ലയിലെ ബാഗിചാപൂർ നേന്ദ്ര വില്ലേജില്‍ സോമയ് ഹസ്ദ (24)യെ ആണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടത്. വള്ളിക്കുന്നം പൊലീസാണ് പ്രതിയായ സനദൻ ടുഡു (22)വിനെ അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാളിലെ ചാരുല്യ ലക്ഷ്മിതാല വില്ലേജ് സ്വദേശിയാണ് പ്രതി. ഇയാളെ കായംകുളം കോടതി റിമാന്‍ഡ് ചെയ്തു.പ്രതിയുടെ കാമുകിമാരുമായി സോമയ് ഹസ്ദ സമൂഹമാദ്ധ്യമങ്ങളില്‍ ചാറ്റിംഗ് നടത്തിയതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴുത്തില്‍ കയർ മുറുക്കിയായിരുന്നു കൊലപാതകമെന്ന് വള്ളിക്കുന്നം എസ്എച്ച്ഒ ടി ബിനുകുമാർ വ്യക്തമാക്കി.
തീളീരാടി ആലുവിളയില്‍ മോഹനന്റെ സിമന്റുകട്ട നിർമാണശാലയിലെ തൊഴിലാളികളാണ് കൊല്ലപ്പെട്ടയാളും പ്രതിയും. അഞ്ച് ദിവസം മുമ്പാണ് ഇവർ ഇവിടെ ജോലിക്കെത്തിയത്. ഫാക്ടറിക്കുള്ളിലെ മുറിയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സുഹൃത്തുക്കളായ ഇവർ മുമ്പ് ചിങ്ങവനത്തെ സിമന്റുകട്ട നിർമാണശാലയിലാണ് ജോലി ചെയ്തിരുന്നത്.
സനദന് ടുഡുവിന്റെ മൊബൈല്‍ ഫോണ്‍ രണ്ടാഴ്ച മുമ്പ് നഷ്ടപ്പെട്ടു. സോമയ് ഹസ്ദ തന്റെ ഫോണ്‍ സനദന് ടുഡുവിനും നല്‍കിയിരുന്നു. ഇരുവരും സാമൂഹിക മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്നത് ഈ ഫോണിലായിരുന്നു. സനദന് നാട്ടില്‍ ഒന്നിലധികം കാമുകിമാരുണ്ടായിരുന്നു.
ഇവരോടെല്ലാം ഇയാള്‍ ചാറ്റ് ചെയ്യാറുണ്ട്. സോമയ് ഹസ്ദയും അവരോട് അതേ ഫോണില്‍ നിന്ന് ചാറ്റു ചെയ്യാന്‍ തുടങ്ങി. ഇത് മനസിലാക്കിയ സനദന് ഒരാഴ്ച മുന്‍പ് സോമയ് ഹസ്ദയെ താക്കീത് ചെയ്തു. വിലക്കിയിട്ടും നിര്‍ത്താഞ്ഞത് ശത്രുതയ്ക്കു കാരണമായി.'
കഴിഞ്ഞ ദിവസം ' ഇരുവരും അമിതമായി മദ്യപിച്ചു. രാത്രി പത്തരയോടെ ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരുന്ന സോമയ് ഹസ്ദയുടെ പിന്നിലൂടെ സനദനെത്തി കയര്‍ മുറുക്കി കൊല്ലുകയായിരുന്നു. പുലര്‍ച്ചെ രക്ഷപ്പെടാനായിരുന്നു ഉദ്ദേശിച്ചത്. പക്ഷേ, മദ്യലഹരിയില്‍ പ്രതി ഉറങ്ങിപ്പോയി. തിങ്കളാഴ്ച രാവിലെ അയല്‍വാസിയാണ് മൃതദേഹം കണ്ടത്' - പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.