വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയി; രണ്ട് വര്‍ഷമായി പാകിസ്ഥാനില്‍ കുടുങ്ങി സഹായം തേടി നാലംഗ കുടുംബം,

ലക്‌നൗ: സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ഉത്തര്‍പ്രദേശ് സ്വദേശികള്‍ പാകിസ്ഥാനില്‍ കുടുങ്ങി. ഉത്തര്‍പ്രദേശിലെ രാംപുര്‍ സ്വദേശികളായ മജീദ് ഹുസൈനും ഭാര്യയും കുട്ടികളുമാണ് ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ കഴിയാതെ രണ്ടു വര്‍ഷമായി പാക്കിസ്ഥാനില്‍ കഴിയുന്നത്.

മജീദിന്റെ ഭാര്യ താഹിര്‍ ജബീന്‍ പാക്ക് സ്വദേശിയാണ്. 2007ലായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം താഹിര്‍ ഇന്ത്യയിലെത്തി. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്. 2022ലാണ് താഹിറിന്റെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി കുടുംബം പാക്കിസ്ഥാനിലേക്ക് പോയത്. 

2 മാസത്തേക്കാണ് പോയതെങ്കിലും നിശ്ചയിച്ച സമയത്ത് തിരിച്ചെത്താനയില്ല. തുടര്‍ന്ന് വിസ കാലാവധി കഴിഞ്ഞതോടെ ഇവര്‍ പാകിസ്ഥാനില്‍ കുടുങ്ങുകയായിരുന്നു. മടങ്ങിയെത്തുന്നതിന് വേണ്ടി സാധ്യമായ എല്ലാ വഴികളും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു

രാംപുരില്‍ താമസിക്കുന്ന മജീദിന്റെ അമ്മയും സഹോദരങ്ങളും കുടുംബാംഗങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. മജീദും കുട്ടികളും വിസയ്ക്ക് യോഗ്യത നേടിയെങ്കിലും താഹിറിന്റെ അപേക്ഷ തുടര്‍ച്ചയായി തള്ളുകയാണെന്ന് ഇവരുടെ ബന്ധു ഷക്കീര്‍ അലി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !