ഷിംല: കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഹിമാചല്‍പ്രദേശിലെ കുളു, മണ്ഡി, ഷിംല ജില്ലകളിലെ റോഡ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. 280ലധികം റോഡുകളാണ് ഇതിനോടകം അടച്ചത്.
കാണാതായവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും പ്രതികൂലമായ കാലവസ്ഥ വെല്ലുവിളിയുയര്‍ത്തുകയാണ്. ഇതുവരെ 28 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.മഴക്കെടുതിയില്‍ ഇതുവരെ 100 ലധികം ആളുകള്‍ മരിച്ചു. ജൂണ്‍ 27 മുതല്‍ ഓഗസ്റ്റ് 9 വരെ സംസ്ഥാനത്തിന് ഏകദേശം 842 കോടിയുടെ നാശനഷ്ടമുണ്ടായി
മണ്ണിടിച്ചിലിനെത്തുടര്‍ന്ന് 48 ജലവൈദ്യുത പദ്ധതികളെ ബാധിച്ചു. മഴക്കൊപ്പം ഇടിമിന്നല്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ബിലാസ്പൂര്‍, ചമ്പ, ഹമിപ്രപൂര്‍, കുളു, കാംഗ്ര, മാണ്ഡി, ഷിംല, സോളന്‍, സിര്‍മൗര്‍, ഉന എന്നീ അഞ്ച് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായതോ അതിതീവ്രമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.