അൽബഹ: സൗദിയിലെ അൽബഹക്ക് സമീപത്ത് ട്രക്ക് താഴ്ചയിലേക്ക് മറിഞ്ഞ് തീ പിടിച്ച് മലയാളിയടക്കം നാല് പേർക്ക് ദാരുണാന്ത്യം.
ഒരു ഈവൻ്റ് മാനേജ്മെൻ്റ് സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന ഇവർ ഒരു പരിപാടിക്ക് ശേഷം സാധനങ്ങളുമായി തിരിച്ച് പോകുന്നതിനിടെയായിരുന്നു ദാരുണമായ അപകടം.
മരിച്ചവരിൽ ഒരു യുപി സ്വദേശിയും സുഡാൻ, ബംഗ്ലാദേശ് പൗരന്മാരും ഉൾപ്പെടുന്നു. അൽബഹ – താഇഫ് റോഡിൽ വെച്ച് വാഹനം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് തീ പിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
കോഴിക്കോട് സ്വദേശി ചക്കിട്ടപാറ പുരയിടത്തിൽ തോമസി (ജോസൂട്ടി) ന്റെ മകൻ ജോയൽ തോമസ് (28) ആണ് മരിച്ചത്. ഫോട്ടോഗ്രാഫറായ ജോയൽ ഈയിടെയാണ് സൗദിയിൽ ജോലിക്കെത്തിയത്. അവിവാഹിതനാണ്. മാതാവ് മോളി. ഏക സഹോദരൻ ജോജി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.