ട്രാഫിക്കിൽ കിടന്ന ഓട്ടോയില്‍ പെണ്‍കുട്ടിയോട് കാമുകന്റെ അക്രമം; കരച്ചില്‍ കേട്ടെത്തിയ യുവതി സിനിമാസ്റ്റൈലില്‍ പെണ്‍കുട്ടിക്ക് രക്ഷകയായി,

മുംബൈ: ഓട്ടോറിക്ഷയില്‍ ആണ്‍സുഹൃത്തിന്റെ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്ക് രക്ഷയൊരുക്കി യുവതി.

പരസ്യക്കമ്പിനിയില്‍ ജോലി ചെയ്യുന്ന ഇഷിതയെന്ന ഇരുപത്തിയേഴുകാരിയാണ് സിനിമാസ്റ്റൈലില്‍ പെണ്‍കുട്ടിക്ക് സുരക്ഷാ കവചം തീർത്തത്.

ഓഷിവാരയിലാണ് സംഭവം. ഓഷിവാരയിലെ ശ്രീജി ഹോട്ടല്‍ പരിസരത്തു നിന്ന് അന്ധേരിയിലെ സ്റ്റാർ ബസാറിലേക്ക് ഓട്ടോയില്‍ പോവുകയായിരുന്നു യുവതി. 

ആദർശ്‌ നഗർ ട്രാഫിക് സിഗ്നലില്‍ എത്തിയപ്പോഴാണ് അടുത്തുള്ള ഓട്ടോയില്‍ നിന്ന് പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടത്. യുവതി ഇറങ്ങിച്ചെന്ന് പെണ്‍കുട്ടിയെ തന്റെ ഓട്ടോയിലേക്ക് വലിച്ചുകയറ്റി ഓഷിവാര പൊലീസ് സ്റ്റേഷനിലേക്ക് പോയി. 

അക്രമി അവരെ പിന്തുടർന്നു. ആദ്യം കേസെടുക്കാൻ പൊലീസ് തയാറായില്ല. കേസ് റജിസ്റ്റർ ചെയ്യാൻ വന്ന തങ്ങളോട് മോശമായി പെരുമാറിയെന്നും ഇവർ ആരോപിക്കുന്നു. 

പൊലീസ് സ്റ്റേഷനിലെ സംഭവവികാസങ്ങള്‍ റെക്കോർഡ് ചെയ്ത് പെണ്‍കുട്ടി സമൂഹമാധ്യമത്തില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തതോടെ സംഭവം ചർച്ചയായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !