ഇന്ത്യയുടെ രാഷ്‌ട്രപതി ദ്രൗപതി മുർമു ന്യൂസിലൻഡ് സന്ദര്‍ശിച്ചു. വെല്ലിംഗ്ടണിൽ പരമ്പരാഗത മാവോറി "പൊവ്ഹിരി" ചടങ്ങോടെ സ്വാഗതം ചെയ്ത പ്രസിഡൻ്റ് ദ്രൗപതി മുർമുവിനെ ന്യൂസിലൻഡ് ഗവർണർ ജനറൽ ഡാം സിണ്ടി കിറോ ഊഷ്മളമായി സ്വീകരിച്ചു തുടർന്ന് ഗാർഡ് ഓഫ് ഓണറും നൽകി.
ഏഴാം തീയ്യതി മുതല്‍ ഒന്‍പതാം തീയ്യതി വരെ രാഷ്ട്രപതി ദ്രൗപതി മുര്‍മു ന്യൂസിലാന്‍ഡില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു. വിദ്യാഭ്യാസ സമ്മേളനത്തില്‍ പങ്കെടുക്കുകയും അവര്‍ അവിടെയുള്ള ഇന്ത്യന്‍ വംശജരെയും അഭിസംബോധന ചെയ്യുകയും ചെയ്തു.
ഒരു ഇന്ത്യൻ രാഷ്ട്രത്തലവൻ ന്യൂസിലാൻഡ് സന്ദർശിക്കുന്നത് ഇത് രണ്ടാം തവണയാണ്. അന്തരിച്ച പ്രണബ് മുഖർജിയാണ് 2016ൽ ആദ്യമായി ന്യൂസിലാൻഡ് സന്ദർശിച്ചത്.
3 രാജ്യങ്ങളില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായിട്ട് ആണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു എത്തിയത്. രാഷ്ട്രപതിയെ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ അനുഗമിക്കുന്നുണ്ട് . ഫിജി, ന്യൂസിലാന്‍ഡ്, തിമോര്‍ലെസ്റ്റെ എന്നീ രാജ്യങ്ങളാണ് ഓഗസ്റ്റ് 10 വരെയുള്ള ദിവസങ്ങളില്‍ രാഷ്ട്രപതി സന്ദര്‍ശിക്കുന്നത്.
ഫിജി പ്രസിഡന്റ് റാതു വില്ല്യം മൈവലിലികറ്റോണിവേരെയുടെ ക്ഷണ പ്രകാരമാണ് രാഷ്ട്രപതി ഫിജിയില്‍ എത്തുന്നത്. ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ രാഷ്ട്രത്തലവന്‍ ഫിജി സന്ദര്‍ശിക്കുന്നത്.
പത്താം തീയ്യതി രാഷ്ട്രപതി തിമോര്‍ലെസ്റ്റെ സന്ദര്‍ശിക്കും തിമോര്‍ലെസ്റ്റെ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ രാഷ്ട്രപതിയാണ് ദ്രൗപതി മുര്‍മു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ ഭാഗമായാണ് ഈ വിദേശ സന്ദര്‍ശനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.