വരാനിരിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ സൂചന: ഭയന്നത് സംഭവിച്ചു; ദുരന്തം വരുമെന്ന പ്രവചനം നടന്നു; 'ഡൂംസ്ഡേ മത്സ്യത്തെ' കണ്ടതിന് പിന്നാലെ ലോസ് ഏഞ്ചല്‍സില്‍ ഭൂചലനം

കാലിഫോർണിയ; കഴിഞ്ഞ ഓഗസ്റ്റ് 10നായിരുന്നു കാലിഫോർണിയൻ തീരപ്രദേശത്ത് ഡൂംസ്ഡേ മത്സ്യത്തെ (Doomsday fish) ചത്ത നിലയില്‍ കണ്ടെത്തിയത്.

ഒരു അപൂർവയിനം ഓർഫിഷാണിത്. ഇവയെ കാണുന്നത് വരാനിരിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ സൂചനയാണെന്നാണ് പൊതുധാരണ. അതുകൊണ്ടാണ് ഈ മത്സ്യത്തെ ഡൂംസ്ഡേ എന്ന് വിശേഷിപ്പിക്കാൻ കാരണവും. ഈ ധാരണയെ ശരിവയ്‌ക്കുന്ന സംഭവമാണ് ഇപ്പോള്‍ ലോസ് ഏഞ്ചല്‍സില്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കാലിഫോർണിയയില്‍ ഡൂംസ്ഡേ മത്സ്യത്തെ കണ്ടെത്തി രണ്ട് ദിവസത്തിനകം ലോസ് ഏഞ്ചല്‍സില്‍ (Los Angeles) ഭൂചലനം രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. താരതമ്യേന കുറഞ്ഞ തീവ്രതയിലുള്ള ഭൂചലനമായതിനാല്‍ പ്രദേശത്ത് ആളപായമുണ്ടായില്ല.

ഡൂംസ്ഡേ മത്സ്യത്തെ കണ്ടാല്‍ എന്തെങ്കിലുമൊരു പ്രകൃതി ദുരന്തം വരാൻ പോകുന്നുവെന്നാണ് ചിലർ വിശ്വസിക്കുന്നത്. ജാപ്പനീസ് ജനതയാണ് പൊതുവെ ഈ വിശ്വാസത്തെ പിന്തുടരാറുള്ളത്.

പാഡില്‍ ബോർഡേഴ്സ് കണ്ടെത്തിയ മത്സ്യം നിലവില്‍ അമേരിക്കയിലെ ശാസ്ത്ര ഏജൻസിയായ National Oceanic and Atmospheric Administration-ല്‍ ഉണ്ട്. മത്സ്യം ചത്തുപൊങ്ങാനുള്ള കാരണം ഇതുവരെയും ഗവേഷകർക്ക് കണ്ടെത്താനായിട്ടില്ല. 12.25 അടി നീളവും 33 കിലോ തൂക്കവുമുള്ള ഡൂംസ്ഡേ മത്സ്യത്തെയായിരുന്നു ചത്തുപൊങ്ങിയ നിലയില്‍ കണ്ടെത്തിയിരുന്നത്. ആഴക്കടല്‍ മത്സ്യമാണ് ഡൂംസ്ഡേ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !