തൃശൂർ: ശ്രീകൃഷ്ണന്റെ ജന്മദിനം ആഘോഷിക്കാനുള്ള ഒരുക്കങ്ങളിലാണ് നാടെങ്ങും. ചിങ്ങ മാസത്തിൽ രോഹിണി നക്ഷത്രവും അഷ്ടമിയും ഒരുമിച്ച് വരുന്ന ദിനമാണ് കൃഷ്ണ ജന്മാഷ്ടമിയായി ആഘോഷിക്കാറുള്ളത്.
ഈ ദിവസം ശ്രീകൃഷ്ണ പരമ്പരകളും സിനിമകളുമൊക്കെ പ്രേക്ഷകർക്കായി സംപ്രേഷണം ചെയ്യാറുണ്ട്. ശ്രീകൃഷ്ണ വേഷം അനശ്വരമാക്കിയ ഒട്ടനവധി താരങ്ങളുണ്ട്.1 ഹരിശ്രീ അശോകൻ
നന്ദനത്തിലെ അരവിന്ദ് ആകാശ്, മീശ മാധവനിലെ ഹരിശ്രീ അശോകൻ തുടങ്ങി നിരവധി താരങ്ങൾ കൃഷ്ണ വേഷത്തിലെത്തി. മലയാള സിനിമയിൽ ശ്രീകൃഷ്ണനെ അവതരിപ്പിച്ച ചില താരങ്ങളെ പരിചയപ്പെടാം.2 മിസ്റ്റർ ബട്ട്‌ലർ
ശശി ശങ്കറിന്റെ സംവിധാനത്തിൽ 2000ൽ പുറത്തിറങ്ങിയ ചിത്രമാണ് മിസ്റ്റർ ബട്ട്ലർ. ജഗതി, ദിലീപ്, രുചിത പ്രസാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിലെ രാരവേണു... എന്ന ഗാനരംഗത്തിൽ ദിലീപ് കൃഷ്ണനായി എത്തിയിരുന്നു. ഈ ഗാനം ഇന്നും പ്രേക്ഷകർക്കിടയിൽ ഹിറ്റാണ്.3 ടൊവിനോ തോമസ്
കമൽ രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് ആമി. മഞ്ജു വാര്യർ, മുരളി ഗോപി, ടൊവിനോ തോമസ് എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. പ്രശസ്ത എഴുത്തുകാരി കമല സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ടൊവിനോയാണ് ചിത്രത്തിൽ കൃഷ്ണനായെത്തിയത്.4 ഇന്നസെന്റ്
മലയാളത്തിലെ പ്രമുഖ നടീനടന്മാരെ അണിനിരത്തി ജോഷി സംവിധാനം ചെയ്ത് 2008 ൽ പുറത്തിറങ്ങിയ ചിത്രമാണ് ട്വന്റി 20. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിൽ ഇന്നസെന്റ് കൃഷ്ണ വേഷത്തിലെത്തി മലയാളികളെ ചിരിപ്പിച്ചിരുന്നു.5 സൗബിൻ ഷാഹിർ
ഒമർ ലുലു സംവിധാനം ചെയ്ത് 2016ലെത്തിയ ചിത്രമാണ് ഹാപ്പി വെഡ്ഡിങ്. സിജു വിൽസൺ, ഷറഫുദ്ദീൻ, സൗബിൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. സൗബിനായിരുന്നു ചിത്രത്തിൽ കൃഷ്ണ വേഷത്തിലെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.