ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ രണ്ട് ബസ് അപകടങ്ങളിലായി 44 പേര് മരിച്ചു. ഇറാനിലേക്ക് കടക്കാന്‍ ശ്രമിച്ച 12 തീര്‍ഥാടകരും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ബസ് തോട്ടിലേക്ക് മറിഞ്ഞാണ് രണ്ട് അപകടങ്ങളും ഉണ്ടായത്.
പഞ്ചാബ് പ്രവിശ്യയുടേയും പാക് അധീന കശ്മീരിന്റേയും അതിര്‍ത്തിയിലുള്ള ആസാദ് പട്ടാനില്‍ നടന്ന അപകടത്തില്‍ 22 പേരാണ് മരിച്ചത്. 15 പുരുഷന്മാരും ആറ് സ്ത്രീകളും ഒരു കുട്ടിയും മരിച്ചു.ബലൂചിസ്താനിലെ മക്രാന്‍ തീരദേശ ഹൈവേയിലുണ്ടായ അപകടത്തില്‍ 12 തീര്‍ഥാടകര്‍ മരിച്ചു. അര്‍ബൈന്‍ തീര്‍ഥാടനത്തിനായി പോയവരുടെ ബസാണ് അപകടത്തില്‍പ്പെട്ടത്.
നിരവധി വളവുകളുള്ള ദുര്‍ഘടമായ പാതയിലാണ് അപകടമുണ്ടായത്. ബസ് അമിതവേഗത്തിലായതും അപകട കാരണമായെന്നാണ് പൊലീസ് പറയുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.