കുട്ടിയെ തിരിച്ചു കിട്ടിയതില്‍ സന്തോഷം: എല്ലാം പെട്ടെന്നായിരുന്നു: കുട്ടി സങ്കടത്തിലായിരുന്നു, മുഖത്ത് വിഷമം പോലെ തോന്നിയത് കൊണ്ടാണ് ചിത്രമെടുത്തത്,

തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്ന് കാണാതായ കുട്ടിയെ തിരിച്ചു കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് ട്രെയിനില്‍ നിന്ന് കുട്ടിയുടെ ചിത്രം പകര്‍ത്തിയ ബബിത. കുട്ടി സങ്കടത്തിലായിരുന്നു, മുഖത്ത് വിഷമം പോലെ തോന്നിയത് കൊണ്ടാണ് ചിത്രമെടുത്തത്.

അങ്ങനെ തോന്നി വെറുതെ എടുത്തുവെച്ചേക്കാമെന്നാണ് കരുതിയെന്നും ബബിത പറഞ്ഞു. കുട്ടി ഒറ്റയ്ക്കാണെന്ന് കരുതിയിരുന്നില്ലെന്നും ബബിത മാധ്യമങ്ങളോട് പറഞ്ഞു.

ട്രെയിനില്‍ കയറുമ്പോള്‍ കുട്ടി അവിടെ ഉണ്ടായിരുന്നു. കുട്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചില്ലായെന്നും ഫോട്ടോ എടുത്തപ്പോള്‍ ദേഷ്യം തോന്നിയിരുന്നുവെന്നും ബബിത പറഞ്ഞു. ഒറ്റയ്ക്കാണെന്ന് വിചാരിച്ചിട്ടില്ല.

 വേറെ കംപാര്‍ട്ട്‌മെന്റിലെ ഉള്ളവരോട് പിണങ്ങി വന്നിരിക്കുകയാണെന്ന് കരുതിയിരുന്നതെന്ന് ബബിത പറഞ്ഞു. കൈയില്‍ പൈസ മുറുകെ പിടിച്ചിരുന്നു. ഇത് കണ്ടപ്പോള്‍ പന്തികേട് തോന്നിയിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളുമായി കാര്യം സംസാരിച്ചിരുന്നു.

കുട്ടിയ്ക്ക് വേണ്ടി തെരച്ചില്‍ നടത്തുന്നത് അറിഞ്ഞില്ലായിരുന്നു. അന്ന് രാത്രി ഉറങ്ങിപ്പോയിരുന്നു. പിന്നീട് രാത്രി മൂന്നുമണിയ്ക്ക്  എണീറ്റപ്പോഴാണ് വാര്‍ത്ത കണ്ടത്. അപ്പോഴാണ് കുട്ടിയുടെ ഫോട്ടോ പൊലീസിന് അയച്ചു നല്‍കിയത്. 

എല്ലാം പെട്ടെന്നായിരുന്നു. ഫോട്ടോ അയച്ചു കൊടുത്ത ഉടനെ നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു പൊലീസ്. ഫോട്ടോ വഴിത്തിരിവായെന്നും പൊലീസ് നന്ദി പറഞ്ഞതായും ബബിത പ്രതികരിച്ചു.

ബബിതയ്‌ക്കൊപ്പം നവ്യയും ജനീഷയും എന്ന സുഹൃത്തുക്കളും ഉണ്ടായിരുന്നു. ബബിത നെയ്യാറ്റിന്‍കരയില്‍ ഇറങ്ങി. പാറശാല വരെ കുട്ടിയെ നവ്യ നിരീക്ഷിച്ചിരുന്നെന്ന് നവ്യ പറഞ്ഞു. ബെംഗളൂരു കന്യാകുമാരി ട്രെയിനില്‍ വെച്ചാണ് കുട്ടിയെ ഇവര്‍ കണ്ടിരുന്നത്. നെയ്യാറ്റിന്‍കരയില്‍ വെച്ചാണ് കുട്ടിയുടെ ചിത്രം പകര്‍ത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !