പാലക്കാട്: പാലക്കാട് ലക്കിടിയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കടമ്പഴിപ്പുറം കുണ്ടുവം പാടം കണ്ടത്തൊടി വീട്ടില്‍ ശിവദാസൻ (33) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന കാരപ്പറമ്പില്‍ ജിഷ്ണുവിന് (20) ഗുരുതരമായി പരിക്കേറ്റു. ലക്കിടി പേരൂർ പഞ്ചായത്ത് ഓഫീസിന് സമീപം വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നുഅപകടം ഉണ്ടായത്. ഒറ്റപ്പാലം ഭാഗത്ത് നിന്ന് പത്തിരിപ്പാല ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിന് പിറകില്‍ കാർ ഇടിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. വെല്‍ഡിങ് ജോലിക്കാരനാണ് മരിച്ച ശിവദാസൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.