ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര നടന്‍ വടിവേലു മറ്റൊരു നടനായ സിംഗമുത്തുവിനെതിരെ അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു.
ഈ വർഷം വിവിധ യൂട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്കെതിരെ വ്യാജവും അപകീർത്തികരവുമായ ആരോപണങ്ങള്‍ ഉന്നയിച്ചു എന്ന് ആരോപിച്ചാണ് സിംഗമുത്തുവിനെതിരെ വടിവേലു കേസ് നല്‍കിയിരിക്കുന്നത്.കേസിൻ്റെ സ്വഭാവം പരിഗണിച്ച് ജസ്റ്റിസ് ആർ.എം.ടി ടീക്കാ രാമൻ കേസ് ഫയലില്‍ സ്വീകരിച്ചു.
തന്നെ വ്യക്തിപരമായും തൊഴില്‍പരമായും കൂടുതല്‍ അപകീർത്തികരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് പ്രതിയെ തടയുന്നതിനുള്ള ഇഞ്ചക്ഷന്‍ നല്‍കാന്‍ വടിവേലു കോടതിയോട് ആവശ്യപ്പെട്ടെങ്കിലും. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും എന്നാണ് കോടതി അറിയിച്ചത്.
1991 മുതല്‍ താൻ തമിഴ് സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നും 300 ലധികം സിനിമകള്‍ ഇതിനകം പൂര്‍ത്തിയാക്കിയെന്നും വടിവേലു ഹര്‍ജിയില്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ മീമുകളിലൂടെ ജനപ്രിയനായി തുടരുന്ന ഏറ്റവും തിരക്കേറിയ ഹാസ്യ നടന്‍ താനാണെന്നും വടിവേലു ഹര്‍ജിയില്‍ പറയുന്നു.
2000 മുതല്‍ നിരവധി സിനിമകളില്‍ മിസ്റ്റർ സിംഗമുത്തുമായി സഹകരിച്ചിട്ടുണ്ടെന്നും അവരുടെ കോമ്ബിനേഷൻ വലിയ ഹിറ്റായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, 2015-ല്‍ ഇവർ തമ്മിലുള്ള ബന്ധം വഷളായെന്നും അന്നുമുതല്‍ പൊതുവേദികളില്‍ തനിക്കെതിരെ വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങള്‍ നിരന്തരം നടത്തുകയാണെന്നും വടിവേലു പറയുന്നു.
വടിവേലുവിന്‍റെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തെ കുറിച്ച് പറഞ്ഞുകൊണ്ട് സിംഗമുത്തു സ്വഭാവഹത്യ നടത്തുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്നും. ഇതുമൂലം ഉണ്ടായ മാനഹാനിക്ക് 5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും വടിവേലു കോടതിയോട് അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.