പുതിയ സാരഥി: നടൻ പ്രേംകുമാര്‍ ചലച്ചിത്ര അക്കാഡമി ചെ‌യര്‍മാൻ സ്ഥാനം ഏറ്റെടുക്കും,

തിരുവനന്തപുരം: സംവിധായകൻ രഞ്‌ജിത്ത് ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനം ഒഴിഞ്ഞതോടെ പകരം നടൻ പ്രേംകുമാർ താല്‍ക്കാലികമായി സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് സൂചന.

അക്കാഡമിയുടെ വൈസ് ചെയർമാനാണ് പ്രേംകുമാർ. 2022ല്‍ ബീനാ പോള്‍ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് പ്രേം കുമാർ വൈസ് ചെയർമാനായി ചുമതല ഏറ്റത്.

ബംഗാളി നടി ശ്രീലേഖ മിത്രയുടെ ലൈംഗികാരോപണത്തെത്തുടർന്നാണ് സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തു നിന്ന് രാജിവച്ചത്. അല്‍പം മുൻപ് അദ്ദേഹം സർക്കാരിന് രാജിക്കത്ത് കൈമാറി. ഇന്നോ നാളെയോ രാജി വയ്ക്കുമെന്ന് ചലച്ചിത്ര അക്കാഡമി അംഗങ്ങളെ മുൻപ് രഞ്‌ജിത്ത് അറിയിച്ചിരുന്നു.

2009ല്‍ 'പാലേരിമാണിക്യം' സിനിമയുടെ ഒഡീഷനിടെ രഞ്ജിത്തില്‍ നിന്ന് നേരിട്ട ദുരനുഭവം സി.പി.എം ആക്ടിവിസ്റ്റ് കൂടിയായ നടി കഴിഞ്ഞദിവസം തുറന്നുപറഞ്ഞിരുന്നു. 'അകലെ'' ചിത്രത്തിലെ അഭിനയം കണ്ടിട്ടാണ് പാലേരി മാണിക്യത്തലേക്ക് വിളിച്ചത്. കൊച്ചിയിലെ ഹോട്ടലിലായിരുന്നു ഒഡീഷൻ.

സംവിധായകൻ രഞ്ജിത്തിനെ രാവിലെ കണ്ടു. ഫോട്ടോഷൂട്ട് നടന്നു. വൈകിട്ട് പ്രതിഫലം, കഥാപാത്രം തുടങ്ങിയവയെ സംസാരിക്കുന്നതിനിടെയാണ് മോശം അനുഭവമുണ്ടായത്. അടുത്തേക്കു വന്ന് ആദ്യം വളകളില്‍ തൊട്ടു. 

മുടിയില്‍ തലോടി കഴുത്തലേക്ക് സ്പർശനം നീണ്ടപ്പോള്‍ ഇറങ്ങയോടി. ടാക്സി വിളിച്ച്‌ ഹോട്ടലലേക്ക് പോയി. ഹോട്ടല്‍ മുറിയലേക്ക് കടന്നുവരുമോയെന്ന് ഭയപ്പെട്ട് രാത്രി ഉറങ്ങിയില്ല.

തിരിച്ചുപോകാൻ വിമാന ടിക്കറ്റ് ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. സ്വന്തം ചെലവില്‍ തൊട്ടടുത്ത ദിവസം ബംഗാളിലേക്ക് മടങ്ങി.

അതേസമയം ഇടതുസർക്കാരിനെതിരെ വലതുപക്ഷ മാദ്ധ്യമങ്ങള്‍ ചെളിവാരി എറിയുകയാണെന്ന് സംവിധായകൻ രഞ്ജിത്ത് ആരോപിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ച ശേഷം പ്രതികരിക്കവെയാണ് അദ്ദേഹം ഇങ്ങനെ ആരോപിച്ചത്. 

'താനെന്ന വ്യക്തി കാരണം ഇടത് സർക്കാരിന് കളങ്കമേല്‍ക്കരുത്. സർക്കാർ നല്‍കിയ സ്ഥാനത്ത് തുടരുന്നത് ശരിയല്ല എന്നതിനാലാണ് രാജി. സത്യം തെളിയും. സത്യം ലോകം അറിയും.അത് വിദൂരമല്ല' രഞ്ജിത്ത് പ്രതികരിച്ചു. 

'നടിയുടെ ആരോപണത്തിന്റെ ഒരുഭാഗം നുണയായിരുന്നു. നടിതന്നെ പരസ്പര വിരുദ്ധമായി സംസാരിക്കുന്നു. നിയമനടപടിയുമായി മുന്നോട്ടുപോകും.' രഞ്ജിത്ത് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !