മലപ്പുറം: മലപ്പുറം തിരൂരിൽ അഞ്ച് വയസുകാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടിയാട്ട് പറമ്പിൽ പ്രഭിലാഷിന്റെ മകൾ ശിവാനിയാണ് മരിച്ചത്.
കുട്ടിയെ കാണാതായതിന് പിന്നാലെ നടത്തിയ തിരച്ചിലിൽ ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സമീപത്തെ കുളത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.ഉടൻതന്നെ പുറത്തെടുത്ത് ആശുപതിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരിച്ചിരുന്നു. കുട്ടി അബദ്ധത്തിൽ കുളത്തിൽ വീണ് മുങ്ങി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
കുളത്തിൽ വലിയ തോതിൽ വെള്ളമുണ്ടായിരുന്നു. ഇതറിയാതെ കുളത്തിന് സമീപത്തെത്തിയ കുട്ടി അബദ്ധത്തിൽ അപകടത്തിൽ പെട്ടതായാമെന്നാണ് കരുതുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.