സുനിത വില്യംസ് ഈ വര്‍ഷം മടങ്ങിവന്നേക്കില്ല. ബോയിംഗ് സ്റ്റാര്‍ലൈനറിന്റെ പ്രശ്നങ്ങള്‍ നീളുന്നു.
ജൂണ്‍ അഞ്ചിനാണ് സുനിതയും ബച്ച് വില്‍മോറും ബഹിരാകാശത്തേക്ക് തിരിച്ചത്. ആദ്യമായി ബോയിംഗില്‍ ബഹിരാകാശത്ത് എത്തിച്ചേര്‍ന്ന നാസയുടെ ബഹിരാകാശ യാത്രികരാണ് ഇവര്‍. എട്ട് ദിവസത്തിന് ശേഷം മടങ്ങിവരാനായിരുന്നു ഇവരുടെ പദ്ധതി. സാങ്കേതികപ്രശ്നങ്ങള്‍ കാരണം ഭൂമിയിലേക്ക് തിരിച്ചുവരാന്‍ കഴിയാതെ സുനിത വില്യംസും സഹയാത്രികനായ ബച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയാന്‍ തുടങ്ങിയിട്ട് രണ്ട് മാസത്തോളമായി.
ബഹിരാകാശത്ത് ഇവരെ എത്തിച്ച ബോയിംഗ് സ്റ്റാര്‍ലൈനറിന്റെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് ഉടന്‍ തന്നെ ഇവരെ തിരിച്ച് കൊണ്ടുവരാന്‍ കഴിയുമെന്നായിരുന്നു നാസയുടെ പ്രതീക്ഷ.
എന്നാല്‍ ഇവര്‍ ഒരുപക്ഷേ ഈ വര്‍ഷം മടങ്ങിവരാനിടയില്ലെന്നും അടുത്ത വര്‍ഷം ഫെബ്രുവരിയിലേ മടങ്ങി വരാന്‍ സാധ്യതയുള്ളുവെന്നും നാസ ഉദ്യോഗസ്ഥര്‍ സൂചന നല്‍കിയിരിക്കുകയാണ്.
ഇവരുടെ ബഹിരാകാശ വാസം എട്ട് മാസത്തോളം നീണ്ടേക്കുമെന്ന സൂചനയാണ് ഇപ്പോള്‍ നാസ നല്‍കുന്നത്. നിലവില്‍ അവര്‍ 50 ദിവസത്തില്‍ കൂടുതല്‍ ബഹിരാകാശത്ത് കഴിഞ്ഞു.
നിശ്ചയിച്ചതില്‍ കൂടുതല്‍ കാലം ബഹിരാകാശത്ത് കഴിയേണ്ടിവന്നെങ്കിലും സുനിത വില്യസും ബച്ച് വില്‍മോറും ഇപ്പോഴും അവരുടെ ബഹിരാകാശ വാസം ആസ്വദിക്കുകയാണ്. ആവശ്യത്തിന് ഭക്ഷ്യവസ്തുക്കളും മറ്റ് റിസോഴ്സുകളും ഉണ്ടെന്നും നിലവിലെ സാഹചര്യത്തില്‍ പ്രതീക്ഷയോടെയാണ് കഴിയുന്നതെന്നും ഇരുവരും അറിയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.