പട്ന: ബിഹാറിലെ ജെഹാനാബാദ് ജില്ലയിലെ ബാബാ സിദ്ധനാഥ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴു പേര് മരിച്ചു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. 35 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
പരിക്കേറ്റവരെ ജെഹാനാബാദ, മഖ്ദുംപൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മഖ്ദുംപൂര്‍ ബ്ലോക്കിലെ വാനവര്‍ കുന്നിലാണ് സംഭവം. വിശുദ്ധ സാവന്‍ മാസത്തിലെ നാലാമത്തെ തിങ്കളാഴ്ച പ്രമാണിച്ച് ഭക്തര്‍ കൂട്ടത്തോടെ ദര്ശനത്തിനെത്തിയതാണ് തിരക്ക് അനിയന്ത്രിതമാക്കിയത്.ഞായറാഴ്ച രാത്രി മുതല്‍ ക്ഷേത്രത്തില്‍ ഭക്തരുടെ തിരക്ക് അനുഭവപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സ്ഥിതി നിയന്ത്രണ വിധേയമായതായും, മരിച്ചവരെ തിരിച്ചറിയാന്‍ ശ്രമം നടത്തിവരികയാണെന്നും ജെഹാനാബാദ് ജില്ലാ കലക്ടര്‍ അലംകൃത പാണ്ഡെ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.