മലപ്പുറം: നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളം വിവാഹിതനായി. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തിലായിരുന്നു വിവാഹം.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.നിരവധി പേരാണ് ഉല്ലാസിനും ദിവ്യയ്ക്കും ആശംസകളുമായി എത്തുന്നത്. ഉല്ലാസിന്റെ രണ്ടാം വിവാഹം ആണ് ഇത്.താരത്തിന്റെ ഭാര്യ ആശ ഒന്നരവർഷം മുൻപാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആദ്യ വിവാഹത്തിൽ ഉല്ലാസിനു രണ്ട് ആൺമക്കളുണ്ട്. ഇന്ദുജിത്തും സൂര്യജിത്തും.
ടെലിവിഷൻ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമാണ് ഉല്ലാസ് പന്തളം മലയാളികളുടെ ശ്രദ്ധനേടുന്നത്. പിന്നാലെ സിനിമയിലും പ്രത്യക്ഷപ്പെട്ടു. തന്റെ കൗണ്ടറുകള്‍ കൊണ്ടും വ്യത്യസ്തമായ ശരീരഭാഷകൊണ്ടുമാണ് ഉല്ലാസ് പന്തളം കയ്യടി നേടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.