തിരുവനന്തപുരം: നെടുമങ്ങാടിന് സമീപം ചെന്തുപ്പൂർ ചരുവിളാകത്ത് പേവിഷ ബാധയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അനു ഭവനില്‍ ജയ്നി(44) ആണ് മരിച്ചത്.
രണ്ടര മാസം മുൻപ് വളർത്തു നായ മകളെ കടിക്കുകയും ജയ്നിയുടെ കൈയ്യില്‍ നഖം കൊണ്ട് മുറിവേല്‍ക്കുകയും ചെയ്തിരുന്നു. മകള്‍ക്ക് അന്നു തന്നെ വാക്സിൻ എടുത്തുങ്കിലും നഖം കൊണ്ട് മുറിവേറ്റതിന് ചികിത്സ തേടിയിരുന്നില്ല.എന്നാല്‍, ഒരു മാസത്തിനകം നായ ചത്തു. മൂന്ന് ദിവസം മുമ്പ് ശരീര ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയ്നി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പിറ്റേ ദിവസം അസ്വസ്ഥതകള്‍ കൂടിയപ്പോള്‍ ജനറല്‍ ആശുപത്രിയിലേക്ക് റഫർ ചെയ്യ്തു.
പേവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് വീണ്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതും രോഗം സ്ഥിരീകരിച്ചതും.
എന്നാല്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജയ്നിയുടെ ജീവൻ രക്ഷിക്കാനായില്ല. അതേസമയം, ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങളെല്ലാം പാലിച്ചായിരുന്നു സംസ്കാരം നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.