കോഴിക്കോട്: വയനാട്ടിലെ ദുരന്തഭൂമിയില്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൈന്യത്തിന് അഭിനന്ദനം അറിയിച്ച് മൂന്നാം ക്ലാസുകാരനെഴുതിയ കത്ത് എല്ലാവരും ഏറ്റെടുത്തിരുന്നു.
കോഴിക്കോട് വെള്ളായിക്കോട് എഎംഎല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ റയാനെഴുതിയ കത്ത് സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ സ്നേഹം നിറഞ്ഞ മറുപടിയുമായി ആര്‍മിയുമെത്തി.റയാന്റെ വാക്കുകൾ തങ്ങളെ ആഴത്തിൽ സ്പർശിച്ചെന്നും പ്രതികൂലസമയങ്ങളിൽ പ്രതീക്ഷയുടെ പ്രകാശമാകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും, കത്ത് ആ ദൗത്യത്തിന് കൂടുതൽ ശക്തിപകരുന്നുവെന്നും ഇന്ത്യൻ ആർമി, സതേൺ കമാൻഡിന്റെ ഔദ്യോഗിക എക്സ് പേജിൽ കുറിച്ചു.
കത്തിൽ തനിക്കും ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകണമെന്നാണ് ആഗ്രഹമെന്ന് റയാൻ കുറിച്ചിരുന്നു. റയാൻ ആർമി യൂണിഫോമിൽ അരികിൽ നിൽക്കുന്ന ദിവസത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ഒരുമിച്ച് രാജ്യത്തിൻ്റെ അഭിമാനം ഉയർത്തുമെന്നും അവർ എക്സിൽ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.