തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലിൽ ദുരന്തം അനുഭവിക്കുന്നവർക്ക് തന്റെ സമ്പാദ്യത്തിൽ നിന്ന് സംഭാവന നൽകി മുഖ്യമന്ത്രി പിണറായി വിജയന്റെ കൊച്ചുമകന് ഇഷാന് വിജയ്. തന്റെ സമ്പാദ്യത്തില്‍നിന്ന് 12,530 രൂപയാണ് ഇഷാൻ നൽകിയത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നേരിട്ടാണ് ഇഷാന് തുക കൈമാറിയത്. പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ മകനാണ് ഇഷാന്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ഒഴുകുകയാണ്. രാഷ്ട്രീയനേതാക്കളും ചലച്ചിത്ര താരങ്ങളും സാധാരണക്കാരും ഉൾപ്പടെ നിരവധി പേരാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ എംഎല്‍എ കെ പി എസ് രമേഷ് വയനാടിനായി ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.
മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളമായ 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി. സി.പി.എം. എം.എല്‍.എമാര്‍ ഒരുമാസത്തെ ശമ്പളമായ 50,000 രൂപയും സി.പി.എം. എം.പിമാര്‍ ഒരുമാസത്തെ ശമ്പളമായ ഒരുലക്ഷം രൂപയും ദുരിതാശ്വാസനിധിയിലേക്ക് നല്‍കും.
ചലച്ചിത്രതാരങ്ങളായ മഞ്ജു വാര്യരും ജോജു ജോര്‍ജും ഗായിക റിമി ടോമിയും അഞ്ച് ലക്ഷം രൂപവീതം നല്‍കാമെന്ന് അറിയിച്ചപ്പോള്‍ യൂട്യൂബര്‍മാരായ ജിസ്മയും വിമലും രണ്ട് ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.