ഏറ്റുമാനൂർ: കേന്ദ്ര സർക്കർ കർഷകർക്കായി അനുവധിച്ചിട്ടുള്ള പദ്ധതികൾ അർഹാരായ കർഷകരിൽ എത്തിക്കാനും കർഷകന്റെ അവകാശങ്ങൾ സംരക്ഷിക്കാനും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ നേതൃത്വത്തിൽ കർഷക സംരക്ഷകസേന രൂപികരിക്കുമെന്ന് കേരള കോൺഗ്രസ് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
കേരള കോൺഗ്രസ് ഡമോക്രാറ്റിക്ക് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ .ഏറ്റുമാനൂർ തോട്ടത്തിൽ പുരയിടത്തിൽ മികച്ച കർഷകരെ ഷാൾ അണിയിച്ച് ആധരിച്ച്, മൊമെൻ്റോ നൽകികൊണ്ട് കർഷക ദിനാചരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ധേഹം. കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് കോട്ടയം ജില്ലാ പ്രസിഡൻറ് ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു.കേന്ദ്ര സർക്കാർ നൽകുന്ന പ്രാധനമന്ത്രി കിസാൻ സമ്മാൻനിധിയോജന പ്രതിസന്ധിയിൽ നിൽക്കുന്ന കർഷകർക്ക് ആശ്വാസമാണെന്നും സജി പറഞ്ഞു.
സംസ്ഥന സർക്കാർ കർഷകർക്ക് നൽകേണ്ട കർഷക പെൻഷൻ ഉടൻ വിതരണം ചെയ്യണമെന്നും, നിർത്തി വച്ച പെൻഷൻ അപേക്ഷ സ്വീകരണം പുനരാരംഭിക്കണമെന്നും സജി ആവശ്യപ്പെട്ടു.സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം, വൈസ് ചെയർമാൻ ബാലു ജി വെള്ളിക്കര, സംസ്ഥാന ഭാരവാഹികളായ മോഹൻ ദാസ് ആമ്പലാറ്റിൽ, അഡ്വ. സെബാസ്റ്റ്യൻ മണിമല, ജോയി സി കാപ്പൻ,സന്തോഷ് മൂക്കിലിക്കാട്ട്,
ലൗജിൻ മാളികക്കൽ, രാജേഷ് ഉമ്മൻ കോശി, ജി.ജഗദീഷ്, ഷാജി തെള്ളകം, ബിജു തോട്ടത്തിൽ, ബാബു മാത്യു,അഡ്വ. കെ. ജെ സനൽ, ബൈജു എംജി, സുരേഷ് തിരുവഞ്ചൂർ, ശശിധരൻ ചെറുവാണ്ടൂർ എന്നിവർപ്രസംഗിച്ചു. ഏറ്റുമാനൂർ സ്വദേശികളായ ജോൺസൺ ഞരമ്പൂർ, ചാൾസ് പി ബേബി ആക്കിക്കണ്ടം എന്നീ കർഷകരെയാണ് അവരുടെ കൃഷിയിടത്തിൽ എത്തി പാർട്ടി ആദരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.