പോർട്ട്‌ലീഷ്: അയർലണ്ടിലെ കൗണ്ടി പോർട്ട് ലീഷ് ജയിലിൽ 10 തടവുകാർ മയക്കുമരുന്ന് അമിതമായി കഴിച്ച് ചികിത്സയിലാണ്.
രാജ്യത്തുടനീളമുള്ള ജയിലുകളിൽ മയക്കുമരുന്ന് സുലഭമായി ലഭിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് സംഭവം. ഡ്രോണുകൾ ഉപയോഗിച്ച് ജയിലുകളിലേക്ക് സാധനങ്ങൾ കടത്താൻ ശ്രമിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു മാസം മുമ്പ്, ഐറിഷ് പ്രിസൺ സർവീസ് (IPS) ലാബിൽ നിർമ്മിച്ച മയക്കുമരുന്ന് നിറ്റാസീൻ ജയിലുകളിൽ ലഭ്യമാണെന്ന് പ്രത്യേക മുന്നറിയിപ്പ് നൽകിയിരുന്നു.
സിന്തറ്റിക് ഒപിയോയിഡ് ആയ നിറ്റാസീൻ ആണ് അമിതമായി കഴിക്കാൻ കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ചൊവ്വാഴ്ച 10 തടവുകാർ മയക്കുമരുന്ന് അമിതമായി കഴിച്ചതായി അധികൃതർ സംശയിക്കുന്നു. ഇവരിൽ ചിലർക്ക് ജയിലിൽ പ്രഥമ ശുശ്രുഷ നൽകി എങ്കിലും മറ്റ് ചിലരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടിവന്നു.
സംഭവത്തിൽ ഗാർഡ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബർ മുതൽ അയർലണ്ടിൽ ഈ മരുന്ന് നിരവധി ഓവർഡോസുകൾക്ക് കാരണമായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.