ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്സില്‍ ഗുസ്തി വെങ്കലം നേടിയ അമന് സെഹ്രാവത്തിനു റെയില്‍വേ ജോലിയില്‍ സ്ഥാനക്കയറ്റം. നോര്‍ത്ത് റെയില്‍വേസില്‍ താരത്തെ ഓഫീസര്‍ ഒണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി (ഒഎസ്ഡി) പോസ്റ്റിലേക്കാണ് താരത്തിനു പ്രമോഷന്.
ഒളിംപിക്സില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന അനുപമ നേട്ടത്തോടെയാണ് 21കാരന് പാരിസില്‍ വെങ്കലം നേടിയത്. പുരുഷന്മാരുടെ 57 കിലോ വിഭാഗത്തിലാണ് താരം ഗുസ്തി വെങ്കലം സ്വന്തമാക്കിയത്.താരത്തിന്റെ ആത്മ സമര്‍പ്പണവും കഠിനാധ്വാനവും എടുത്തു പറഞ്ഞാണ് നോര്‍ത്തേണ്‍ റെയില്‍വേ സ്ഥാനക്കയറ്റം സംബന്ധിച്ചു വ്യക്തമാക്കിയത്. രാജ്യത്തിനു അഭിമാനകരമായ നേട്ടമാണ് താരം സമ്മാനിച്ചതെന്നും നോര്‍ത്തേണ്‍ റെയില്‍വേസ് വ്യക്തമാക്കി.
നേരത്തെ ടിക്കറ്റ് എക്സാമിറായിരുന്ന ഷൂട്ടിങ് താരം സ്വപ്നില്‍ കുസാലെയ്ക്കും റെയില്‍വേ സ്ഥാനക്കയറ്റം നല്‍കിയിരുന്നു. താരവും പാരിസില്‍ ഇന്ത്യക്കായി വെങ്കലം നേടിയ താരമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.