രാജസ്ഥാൻ :AIMA രാജസ്ഥാൻ ജോയിൻ്റ് സെക്രട്ടറി ശ്രീ.രധീഷ് ഭാസ്‌കരൻ്റെ നേതൃത്വത്തിൽ ഭരത്പൂരിൽ പങ്കെടുത്ത എല്ലാവർക്കും മധുരപലഹാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്‌ത് AIMA രാജസ്ഥാൻ യൂണിറ്റ് ആഗസ്‌റ്റ് 15-ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ഒന്നിലധികം ജില്ലകളിൽ "Colour Our Nation" എന്ന നമ്മുടെ നാഷണൽ പ്രോഗ്രാം ആഘോഷിച്ചു.
അതോടൊപ്പം തന്നെ AIMA Rajasthan Unit, രാജസ്ഥാനിലെ ഭിവാഡിയിൽ, നാഷണൽ ജനറൽ സെക്രട്ടറി Shri കെ ർ മനോജിന്റെ വ്യവസായ സ്‌ഥപനമായ വെസ്റ്റേൺ കൺട്രോൾ ഓട്ടോമേഷനിൽ, പതാക ഉയർത്തൽ ചടങ്ങോടെയാണ് പരിപാടി ആരംഭിച്ചത്, തുടർന്ന് 100 ലധികം ആളുകൾക്ക് മധുരപലഹാരങ്ങളും ഭക്ഷണവും വിതരണം ചെയ്തു.AIMA ദേശീയ ജനറൽ സെക്രട്ടറി ശ്രീ കെ.ആർ. മനോജ്, രാജസ്ഥാൻ പ്രസിഡൻ്റ് ശ്രീ എ. ഗോപിനാഥ്, വനിതാ വിഭാഗം കൺവീനർ ശ്രീമതി. പ്രശോഭ രാജൻ, യൂത്ത് വിംഗ് കൺവീനർ ശ്രീ. അനുപ് ഗോപിനാഥ് എന്നിവർ സ്വാതന്ത്രദിനത്തിനെ പറ്റി സംസാരിച്ചതിനൊപ്പം-എക്സിക്യൂട്ടീവ് അംഗം ശ്രീ. പുഷ്പരാജൻ, ഐമ ലൈഫ് അംഗം ശ്രീ.അഖിൽനാഥ്, ശ്രീ.അഭിജിത്ത്,ശ്രീ. നിതിനും മറ്റ് അംഗങ്ങളും ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്തു. ദേശസ്‌നേഹവും നമ്മുടെ രാജ്യത്തിൻ്റെ അഭിമാനബോധവും നിറഞ്ഞതായിരുന്നു പരിപാടി.AIMA രാജസ്ഥാൻ യുണിറ്റിന്റെ നേതൃത്വത്തിൽ 78-ആം സ്വാതന്ത്ര്യ ദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു.
0
വ്യാഴാഴ്ച, ഓഗസ്റ്റ് 15, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.