പീരുമേട്: പീരുമേടിന്റെ മൊട്ടക്കുന്നുകളിലും മലനിരകളിലും ദൃശ്യവിരുന്നൊരുക്കി നീലക്കുറിഞ്ഞി പൂത്തു. പഞ്ചായത്തിലെ പരുന്തുംപാറയിലെ മൊട്ടക്കുന്നുകളിലും കുട്ടിക്കാനം, ആഷ്ലി, മലനിരകള്‍ക്കും നീലിമ പകർന്നാണ് കുറിഞ്ഞി പൂത്തത്.
മുൻ വർഷങ്ങളിലും പ്രദേശത്ത് കുറിഞ്ഞി പൂത്തിരുന്നു. നിരനിരയായി കൂട്ടത്തോടെ പൂത്തുനില്ക്കുന്ന കുറിഞ്ഞിപ്പൂക്കള്‍ കാണാനും ചിത്രങ്ങള്‍ പകർത്താനും വിനോദസഞ്ചാരികളും എത്തിയിരുന്നു. സമ്പർക്ക വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവാണുള്ളത്.മൂന്നാർ, നീലഗിരി, എന്നിവിടങ്ങളിലാണ് കുറിഞ്ഞികള്‍ കൂടുതലായി കാണപ്പെടുന്നത്. പശ്ചിമഘട്ട മലനിരകളുടെ സ്വന്തമായ നീലക്കുറിഞ്ഞി പന്ത്രണ്ടു വർഷത്തില്‍ ഒരിക്കല്‍ മാത്രമാണ് പൂക്കുന്നത്.
നീലക്കുറിഞ്ഞിയുടെ ഉപവിഭാഗമാണ് ഇവിടെ പൂത്തിരിക്കുന്നത്. ഒരു വർഷം കൂടുമ്പോള്‍ പൂക്കുന്നവ മുതല്‍ 16 വർഷം കൂടുമ്പോള്‍ പൂക്കുന്ന കുറിഞ്ഞിച്ചെടികളും ഉണ്ട്. വശ്യതയാർന്ന നീലനിറമുള്ളതിനാല്‍ നീലക്കുറിഞ്ഞിയെന്നും മേടുകളില്‍ കാണപ്പെടുന്നതിനാല്‍ മേട്ടുക്കുറിഞ്ഞിയെന്നും ഇവ അറിയപ്പെടുന്നു.
മൂന്നുമാസംവരെനിലനില്ക്കും
വർഷം തോറും പൂവിടുന്ന ഈ കുറ്റിച്ചെടിയുടെ ശാസ്ത്രീയ നാമം സ്ട്രോബൈലാന്തസ് വൈറ്റിയാനസ് എന്നാണ്. ഇളം വയലറ്റ്, നീല നിറങ്ങളിലാണ് ഇവ പൂക്കുന്നത്. മഴയില്ലാത്ത കാലാവസ്ഥയില്‍ മൂന്നു മാസം വരെ കുറിഞ്ഞിപ്പൂക്കള്‍ നിലനില്ക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.