കൊച്ചി: ക്ഷീരകർഷകർക്ക് പൂർണമായും പലിശരഹിത വായ്പ ലഭ്യമാക്കുന്നതിനുള്ള പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി.
കടുത്ത വേനലും മഴയുമായി മാറി വരുന്ന കാലാവസ്ഥ വ്യതിയാനം കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിൽ ക്ഷീരകർഷകരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.എറണാകുളം പോത്താനിക്കാട് മൃഗാശുപത്രി പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും ദേശീയ ജന്തുരോഗ പദ്ധതിയുടെ ഭാഗമായ കുളമ്പ് രോഗ പ്രതിരോധ കുത്തിവെയ്പ്പ് അഞ്ചാം ഘട്ടവും ച൪മ്മമുഴ രോഗ പ്രതിരോധ കുത്തിവെയ്പ്പ് രണ്ടാം ഘട്ടം സംസ്ഥാന തല ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
പക്ഷിപ്പനി ബാധിച്ച ജില്ലകളിൽ ആറ് കോടി രൂപ നൽകിയിട്ടുണ്ട്. ബാക്കിയുള്ള തുക ഉടൻ നൽകും. കേരളത്തിലെ എല്ലാ ബ്ലോക്കിലും വെറ്റിനറി ആംബുലൻസ് സേവനവും ഉടനെ ലഭ്യമാക്കും. മൂന്ന് വർഷത്തിനിടെ കേരളത്തിലെ മുഴുവൻ പശുക്കളെയും ഇൻഷുർ ചെയ്യുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതി ക്ഷീര കർഷകർക്കായി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ക്ഷീരോദ്പാദനം പരമാവധി വർധിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനാവശ്യമായ സമഗ്ര പദ്ധതികളാണ് നടപ്പാക്കുന്നത്. ച൪മ്മമുഴ ബാധിച്ച് ചത്ത പശുക്കളുടെ ഉടമകൾക്ക് 30,000 രൂപ വീതം വിതരണം ചെയ്യുന്ന പദ്ധതി കേരളത്തിൽ മാത്രമാണുള്ളത്.
ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ക്ഷീരകർഷകരെയും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അനുകൂല സമീപനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.