വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഇന്ത്യന്‍ സൈന്യത്തെയും പ്രദേശം സന്ദര്‍ശിച്ച് സഹായം വാഗ്ദാനം ചെയ്ത ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാലിനെയും മോശം ഭാഷയില്‍ അധിക്ഷേപിച്ച് യൂട്യൂബര്‍ ചെകുത്താന്(ജോസ് അലക്സ്).
വയനാട് പുനരധിവാസത്തിന് ആദ്യഘട്ടത്തില്‍ 3 കോടി രൂപ നല്‍കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂട്യൂബര്‍ രംഗത്ത് വന്നത്. മോഹന്‍ലാലിനെയും ലെഫ്റ്റനന്റ് കേണല്‍ പദവിയെയും സൈന്യത്തെയും വീഡിയോയിലൂടെ അസഭ്യം പറയുകയാണ് ജോസ് അലക്സ്.ഉളുപ്പില്ലാത്തതിനാലാണ് മോഹന്‍ലാല്‍ വയനാട് സന്ദര്‍ശിച്ചത്. പട്ടാളം പോക്രിത്തരമാണ് കാണിക്കുന്നതെന്നും സൈന്യത്തിന് നാണമില്ലെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു.
മോഹന്‍ലാലിനെ എന്തിന് വയനാട് സന്ദര്‍ശിക്കാന്‍ അനുവദിച്ചു എന്ന് സൈന്യം ഉത്തരം നല്‍കണമെന്നും ഇയാള്‍ വീഡിയോയിലൂടെ ആവശ്യപ്പെടുന്നു. പട്ടാളക്കാരും പൈസയ്ക്കാണ് പണിയെടുക്കുന്നതെന്ന് ചെകുത്താന് പറഞ്ഞു.
എന്താണ് ദുരന്തമുഖത്ത് പട്ടാളക്കാര്‍ ചര്‍ച്ച ചെയ്തതെന്ന് തന്നോട് സൈന്യം പറയണമെന്നാണ് ചെകുത്താന് ആവശ്യപ്പെടുന്നത്. സൈന്യത്തെ മാത്രമല്ല ഇന്ത്യയിലെ ശാസ്ത്രജ്ഞരെയും ഇയാള്‍ വീഡിയോയില്‍ അധിക്ഷേപിക്കുന്നുണ്ട്.
യൂട്യൂബര്‍ക്കെതിരെ ജനങ്ങളും രംഗത്ത് വന്നു. സൈന്യത്തെ അധിക്ഷേപിച്ച ജോസ് അലക്സിനെതിരെ നിയമനടപടികള്‍ ഉണ്ടാവണമെന്നാണ് ജനങ്ങളുടെ ആവശ്യം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.