മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ഇടവക വികാരിയായ ഫാ. ഷിൻസ് ഷോക്കേറ്റ് മരിച്ചു

കാസര്‍ഗോഡ്: തലശ്ശേരി അതിരൂപതയിലെ യുവവൈദികന്‍ കാസര്‍ഗോഡ് മുള്ളേരിയയില്‍ ഷോക്കേറ്റ് മരിച്ചു. 

മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ഇടവക വികാരിയായ ഫാ. ഷിൻസ് (30) കുടിലിലാണ് ആകസ്മികമായി വിടവാങ്ങിയത്.

സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ദേശീയ പതാക ഉയർത്തിയ കൊടിമരം ഇന്ന് വൈകീട്ട് അഴിച്ചുമാറ്റവേ ഹൈവോൾട്ടേജ് ലൈനിൽ നിന്നും ഷോക്ക് ഏൽക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന അസി.വികാരി സെബിൻ ജോസഫ് ദൂരേക്ക് തെറിച്ചു വീണു. ഫാ.മാത്യു കുടിലിനെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.

എടൂര്‍ ഇടവകാംഗമായ ഫാ. ഷിൻസ് മൂന്നു വര്‍ഷം മുന്‍പാണ് തിരുപ്പട്ടം സ്വീകരിച്ചത്. ഇതിന് മുന്‍പ് ദേലംപാടി വികാരിയായും കുടിയാന്മല ഫാത്തിമ മാത പള്ളിയിലും നെല്ലിക്കാം പൊയിൽ സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിലും ചെമ്പൻതൊട്ടി, സെൻ്റ് ജോർജ് പള്ളിയിലും സഹവികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023 മുതല്‍ മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ഇടവക വികാരിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.

കർണാടക പുത്തൂർ സെന്റ് ഫിലോമിന കോളജിൽ എംഎസ്ഡബ്ല്യു വിദ്യാർഥി കൂടിയാണ്. കണ്ണൂർ ഇരിട്ടി എടൂരിലെ പരേതനായ ബാബുവിന്റെയും അന്നമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ലിന്റോ അഗസ്റ്റിൻ, ബിന്റോ അഗസ്റ്റിൻ. 

മൃതസംസ്കാര വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണെന്ന് തലശ്ശേരി അതിരൂപത അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !