ശ്രീവിദ്യാധിരാജാ സേവാ മിഷൻ സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷങ്ങൾ പ്രൗഢഗംഭീരമായി

കുടക്കച്ചിറ: എഴുപത്തിഎട്ടാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കുടക്കച്ചിറ ശ്രീവിദ്യാധിരാജാ സേവാ മിഷൻ സ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു. സ്കൂൾ മാനേജർ ബ്രഹ്മശ്രീ അഭയാനന്ദ തീർത്ഥപാദ സ്വാമികൾ ദേശീയ പതാക ഉയർത്തി.

തുടർന്ന് നടന്ന സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി.രമ്യാ ശൈലേഷ് അദ്ധ്യക്ഷയായി. സ്വാമികൾ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്കൗട്ട് ആൻ്റ് ഗയിഡ് ഇൻട്രക്ടറും സ്കൂൾ വൈസ് പ്രിൻസിപ്പാളുമായ ശ്രീമതി.മഞ്ജു സാജൻ, സ്കൂൾ പി.റ്റി.എ പ്രസിഡൻ്റ് ശ്രീ.സജീവ് കുമാർ എന്നിവർ ആശംസകൾ നേർന്നു.

സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച സ്വാതന്ത്ര്യ ദിന റാലി കുടക്കച്ചിറ വടക്കേ കുരിശുപള്ളി ജംഗ്ഷൻ ചുറ്റി സ്കൂൾ മണ്ഡപത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികളോടെ സമാപിച്ചു. സ്കൂൾ മാനേജ്മെൻ്റ്, അധ്യാപകർ, പി റ്റി എ പ്രവർത്തകർ നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !