കോട്ടയം:രാഷ്ട്രീയ സ്വയംസേവക സംഘം രാമപുരം , മീനച്ചിൽ , പൂഞ്ഞാർ ഖണ്ഡുകളുടെ ആഭിമുഖ്യത്തിൽ പാലാ പുലിയന്നൂർ ദേവസ്വം ഓഡിറ്റോറിയത്തിൽ വെച്ച് അഖണ്ഡഭാരത ദിനം വിദ്യാർത്ഥി സംഗമം - സഹസ്ര 2024 നടത്തി.
ഇൻകം ടാക്സ് അഡിഷണൽ കമ്മീഷണർ ശ്രീ ജോതിസ് മോഹൻ IRS അധ്യക്ഷത വഹിച്ചു. നമ്മുടെ രാജ്യം അച്ചടക്കവും ദേശീയ ബോധവും ഉള്ള തലമുറയുടെ കൈകളിൽ ഭദ്രമായിരിക്കാൻ ഇത്തരം പരിപാടികൾ ഉപകരിക്കട്ടെ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.രാഷ്ട്രീയ സ്വയം സേവകസംഘം - ദക്ഷിണ കേരളം പ്രാന്ത പ്രചാരക് ശ്രീ. എസ്. സുദർശനൻ മുഖൃ പ്രഭാക്ഷണം നടത്തി. പാഠപുസ്തകങ്ങൾക്ക് അപ്പുറം അനേകായിരം ദേശസ്നേഹികളുടെ സഹനത്തിന്റെ ഫലം ആണ് നമ്മൾ ഇന്ന് കാണുന്ന സ്വാതന്ത്ര്യം എന്നും അവരെ കുറിച്ച് കൂടുതൽ അറിയാൻ പുതുതലമുറ ശ്രമിയ്ക്കണം എന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ രാഷ്ട്രീയ സ്വയംസേവക സംഘം മീനച്ചിൽ ഖണ്ഡ് സംഘചാലക് ശ്രീ കെ കെ ഗോപകുമാർ സന്നിഹിതനായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.