ഭാഗ്യം തുണച്ചു: തിരികെ ജീവിതത്തിലേയ്ക്ക്: പുഴയില്‍ ചാടി ആത്മഹത്യ ചെയ്യാൻ എത്തി: യുവാവ് പൈപ്പില്‍ കിടന്നുറങ്ങി; പോലീസ് എത്തി രക്ഷിച്ചു

 എറണാകുളം: പുഴയില്‍ ചാടി ആത്മഹത്യ ചെയ്യാൻ എത്തിയ യുവാവ് ഉറങ്ങിപ്പോയി. പള്ളുരുത്തി സ്വദേശി അസീബ് (38) ആണ് ആത്മഹത്യ ചെയ്യാൻ എത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസ് അസീബിനെ രക്ഷിച്ചു.

കച്ചേരിത്താഴത്ത് ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. മദ്യ ലഹരിയില്‍ ആയിരുന്നു ഇയാള്‍ ഇവിടെയെത്തിയത്. പുഴയ്ക്ക് സമീപത്തെ പാലത്തില്‍ എത്തിയ ഇയാള്‍ കൈരവിയോട് ചേർന്ന് ജല അതോറിറ്റി സ്ഥാപിച്ച പൈപ്പുകള്‍ക്കിടയില്‍ ഉറങ്ങുകയായിരുന്നു. 

പുഴയിലേക്ക് വീഴാറായ നിലയില്‍ കിടക്കുന്ന യുവാവിനെ കണ്ട നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചു. പോലീസ് എത്തി യുവാവിനെ വിളിച്ചുണർത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.

 പോലീസിനോടാണ് യുവാവ് ആത്മഹത്യ ചെയ്യാനായി എത്തിയതാണെന്ന് വ്യക്തമായത്. ചാടാനായി നില്‍ക്കുന്നതിനിടെ ഉറക്കം വരികയായിരുന്നുവെന്നും ഇതേ തുടർന്ന് കിടന്ന് ഉറങ്ങുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു.

അതേസമയം ഭാഗ്യം കൊണ്ടാണ് യുവാവ് പുഴയില്‍ വീഴാതെ രക്ഷപ്പെട്ടത് എന്ന് പോലീസ് പറഞ്ഞു. ഉറക്കത്തിനിടെ മറുവശത്തേയ്ക്ക് ചരിഞ്ഞിരുന്നുവെങ്കില്‍ യുവാവ് പുഴയില്‍ വീഴുമായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !